തിങ്കളാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ബര്‍ഗര്‍ കിങ് ഓഹരി മിനുട്ടുകള്‍ക്കകം നിക്ഷേപകന് സമ്മാനിച്ചത് ഇരട്ടിനേട്ടം. 

To advertise here,

ലിസ്റ്റ് ചെയ്തയുടനെ ഇഷ്യു വിലയായ 60 രൂപയില്‍നിന്ന് 119 രൂപയിലേയ്ക്ക് ഓഹരി വില ഉയര്‍ന്നു. നിക്ഷേപകര്‍ വന്‍തോതില്‍വിറ്റ് ലാഭമെടുത്തതോടെ ഓഹരി വിലയിടിഞ്ഞെങ്കിലും 11 മണിയോടെ 127 രൂപ നിലവാരത്തിലേയ്ക്ക് വില വീണ്ടും ഉയര്‍ന്നു.

450 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബര്‍ഗര്‍കിങ് ഐപിഒയുമായെത്തിയത്. ഐപിഒയ്ക്ക് 156 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്.  ആങ്കര്‍ നിക്ഷേപകരില്‍നിന്നായി 364.5 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു. 

Burger King makes strong debut, share prices double on listing