പാന്‍കാര്‍ഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പകള്‍ എടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി. സ്വന്തം ആവശ്യത്തിനായി വായ്പ എടുക്കാന്‍ ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോഴായിരിക്കും തട്ടിപ്പിന് ഇരയായതായും തന്റെ പേരില്‍ ഇതിനോടകം വേറെയും വായ്പകളുള്ളതായും പാന്ഉടമ തിരിച്ചറിയുക.

എത്ര ചിട്ടയോടെ പണം സമ്പാദിച്ചാലും ചില അടിയന്തര ഘട്ടങ്ങളിൽ വായ്പാസഹായം തേടേണ്ടിവന്നേക്കാം. അങ്ങനെയൊരു സാഹചര്യം നിങ്ങൾക്ക് ഉണ്ടായെന്ന് കരുതുക. മികച്ച ക്രെഡിറ്റ് സ്‌കോറുള്ളതിനാൽ മറ്റ് ബുദ്ധിമുട്ടുകളില്ലാതെ വായ്പ ലഭിക്കുമെന്ന ധാരണയോടെ നിങ്ങൾ ബാങ്കിനെ സമീപിക്കുന്നു. എന്നാൽ, നിങ്ങളുടെ പേരിൽ അടച്ചുതീർക്കാത്ത ഒരു വായ്പ നിലവിലുണ്ടെന്ന വിവരം ബാങ്ക് ജീവനക്കാർ അറിയിക്കുന്നു. അത്തരത്തിലൊരു വായ്പ എടുത്തിട്ടില്ലെന്ന് താങ്കൾ ബാങ്ക് ഉദ്യോഗസ്ഥരോടും കലഹിക്കുന്നു. ആകെ ആശയക്കുഴപ്പം. ഒപ്പം, കുടിശ്ശിക ആരടയ്ക്കും എന്ന ആശങ്കയും.
മേൽപ്പറഞ്ഞ സാഹചര്യത്തിന് സമാനമായി രാജ്യത്ത് പാൻ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്തുള്ള വായ്പാ തട്ടിപ്പുകൾ വർധിച്ചുവരുകയാണ്. പാൻകാർഡ് ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വായ്പകൾ എടുക്കുന്നതാണ് തട്ടിപ്പിന്റെ രീതി. സ്വന്തം ആവശ്യത്തിനായി വായ്പ എടുക്കാൻ ബാങ്കുകളെയോ ധനകാര്യ സ്ഥാപനങ്ങളെയോ സമീപിക്കുമ്പോഴായിരിക്കും തട്ടിപ്പിന് ഇരയായതായും തന്റെ പേരിൽ ഇതിനോടകം വേറെയും വായ്പകളുള്ളതായും പാൻഉടമ തിരിച്ചറിയുക. ഇതുവഴി ക്രെഡിറ്റ് സ്‌കോർ ബാധിക്കപ്പെടുകയും സാമ്പത്തിക ബാധ്യത ഉണ്ടാവുകയും ചെയ്യുന്നു.
എങ്ങനെ തിരിച്ചറിയാം?
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് കൃത്യസമയത്ത് പരിശോധിക്കുക എന്നതാണ് തട്ടിപ്പ് തിരിച്ചറിയാനുള്ള വഴി. ക്രെഡിറ്റ് റിപ്പോർട്ടിൽ നിങ്ങൾ എടുക്കാത്ത വായ്പകൾ കാണുന്നുണ്ടോ, നിങ്ങളുടേതല്ലാത്ത വായ്പാ അന്വേഷണങ്ങൾ (എൻക്വയറി) നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇവ തട്ടിപ്പിന്റെ ലക്ഷണങ്ങളാണ്.
തട്ടിപ്പിന് ഇരയായാൽ
- വായ്പാ തട്ടിപ്പ് നടന്നതായി ബോധ്യപ്പെട്ടാൽ ഉടൻതന്നെ വായ്പ നൽകിയ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ ബന്ധപ്പെട്ട് പരാതി നൽകുക. വായ്പയുമായി ബന്ധപ്പെട്ട കെ.വൈ.സി. അടക്കമുള്ള എല്ലാ രേഖകളും ആവശ്യപ്പെടുക.
- നാഷണൽ സൈബർ ക്രൈം പോർട്ടലിൽ (www.cybercrime.gov.in) പരാതി നൽകുക. അല്ലെങ്കിൽ, പോലീസിലോ സൈബർ സെല്ലിലോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുക.
- സിബിൽ പോലുള്ള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളെ വിവരം അറിയിക്കുകയും വായ്പ വ്യാജമാണെന്ന് രേഖപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്യുക.
- സുരക്ഷാ മുൻകരുതലെന്ന നിലയിൽ നിങ്ങളുടെ ബാങ്ക് പാസ്‌വേഡുകൾ മാറ്റുകയും സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുകയും ചെയ്യുക.
എങ്ങനെ പ്രതിരോധിക്കാം?
- നിങ്ങളുടെ പാൻ, ആധാർ വിവരങ്ങൾ അനാവശ്യമായി എവിടെയും പങ്കുവെയ്ക്കരുത്.
- സാധ്യമായ ഇടങ്ങളിൽ മാസ്‌ക് ചെയ്ത ആധാർ ഉപയോഗിക്കുക.
- കൃത്യമായ ഇടവേളകളിൽ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കുക.
Content Highlights: Detect unauthorized loans by regularly monitoring your credit report., Immediate steps to take if you become a victim of loan fraud., Best practices for securing sensitive documents like PAN and Aadhaar., Reporting procedures for national cyber crime portals and banking institutions.
Published: 27 Apr 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented