2020 ഫെബ്രവരി ബജറ്റില്‍ പ്രഖ്യാപിച്ചതോ അല്ലെങ്കില്‍ പഴയതോ-ഏത് നികുതി സ്ലാബാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു.

To advertise here,

ഇത് അടിസ്ഥാനമാക്കിയാകും 2020-21 സാമ്പത്തിക വര്‍ഷത്തെ ടിഡിഎസ് പിടിക്കുക. സാമ്പത്തിക വര്‍ഷത്തില്‍ ഏത് സ്ലാബ് തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചാല്‍ പിന്നീട് മാറ്റാന്‍ പറ്റില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഏത് സ്ലാബ് വേണംമെങ്കിലും സ്വീകരിക്കാനും കഴിയും.

ശമ്പള വരുമാനക്കാരായ വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇഷ്ടമുള്ള സ്ലാബ് സ്വീകരിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റത്തവണമാത്രമെ ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാനാകൂ.

പ്രത്യക്ഷ നികുതി ബോര്‍ഡ് കഴിഞ്ഞദിവസം ഇറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളത്.