അസംഘടിതമേഖലയില്‍ ജോലിചെയ്യുന്നയാളാണോ നിങ്ങള്‍. പ്രതിമാസം 5000 രൂപ പെന്‍ഷന്‍ ലഭിക്കാന്‍ നിങ്ങള്‍ക്കും അവസരമുണ്ട്. അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേര്‍ന്ന് നിക്ഷേപം നടത്തിയാല്‍ ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അത് ഉപകരിക്കും.
പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ)യാണ് പെന്‍ഷന്‍ പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. റിട്ടയര്‍മെന്റുകാലത്ത് വരുമാനം ഉറപ്പാക്കാന്‍ 2015ലാണ് അടല്‍ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
നേരത്തെതന്നെ പദ്ധതിയില്‍ചേര്‍ന്നാല്‍ ചെറിയ തുക നികഷേപിച്ച് പരമാവധി നേട്ടമുണ്ടാക്കാന്‍കഴിയും. 60 വയസ്സാകുമ്പോള്‍ 1000 രൂപ മുതല്‍ 5,000 രൂപവരെയാണ് പെന്‍ഷന്‍ ലഭിക്കുക. നിങ്ങളുടെ വയസ്സും നിക്ഷേപിക്കുന്നതുകയും കണക്കാക്കിയാല്‍ എത്രതുക പെന്‍ഷന്‍ ലഭിക്കുമെന്ന് അറിയാം.
പ്രതിമാസം 42 രൂപ മുതല്‍ 1,318 രൂപവരെ വിഹിതമടയ്ക്കാം. ഉദാഹരണത്തിന് 22 വയസ്സുള്ള ഒരാള്‍ക്ക് 1000 രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ പ്രതിമാസം 59 രൂപയാണ് അടയ്‌ക്കേണ്ടിവരിക. ഇതേയാള്‍ക്ക് 5000 രൂപ ലഭിക്കണമെങ്കില്‍ 292 രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കേണ്ടിവരിക. അതായത് ഒരുദിവസം 10 രൂപയില്‍താഴെമാത്രം.
18 വയസ്സുമുതല്‍ പദ്ധതിയില്‍ ചേര്‍ന്ന് നിക്ഷേപംതുടങ്ങാം. 39 വയസ്സുവരെയാണ് ചേരാന്‍ കഴിയുക. എന്നിരുന്നാലും 60വയസ്സ് തികഞ്ഞാല്‍മാത്രമെ പെന്‍ഷന്‍ ലഭിക്കൂ.
അതിനിടെ നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്കോ നോമിനിക്കോ പെന്‍ഷന്‍ അവകാശപ്പെടാം. നിക്ഷേപകന്‍ 60വയസ്സ് എത്തുന്നതിനുമുമ്പ് മരിച്ചാല്‍ പങ്കാളിക്ക് തുടര്‍ന്നും നിക്ഷേപം നടത്താന്‍ അവസരമുണ്ട്. ഇതിന് താല്‍പര്യമില്ലെങ്കില്‍ പങ്കാളിക്ക് പദ്ധിതി നിര്‍ത്തി പണംപിന്‍വലിക്കാനുംകഴിയും.
നിക്ഷേപകന്‍ മരിക്കുകയോ ഗുരുതരമായ അസുഖം പിടിപെടുകയോ ചെയ്താല്‍മാത്രമെ കാലാവധിയെത്തുംമുമ്പ് പണം പിന്‍വലിക്കാന്‍ കഴിയൂ.
എങ്ങനെ ചേരും?
ബാങ്കുകള്‍വഴി അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാം. അപേക്ഷാഫോം ബാങ്കുകളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും നല്‍കണം. അപേക്ഷ അംഗീകരിച്ചാല്‍ മൊബൈലില്‍ സന്ദേശംലഭിക്കും.
antony@mpp.co.in
Published: 11 Jul 2020, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented