കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ ചേര്‍ന്നത് 52 ലക്ഷംപേര്‍.  

To advertise here,

ഡിസംബര്‍ അവസാനംവരെയുള്ള കണക്കുപ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 2.75 കോടി പേരായി. എസ്ബിഐവഴി പുതിയതായി ചേര്‍ന്നവര്‍മാത്രം 15 ലക്ഷത്തോളംവരും. 

പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപവരെ പെന്‍ഷന്‍ ഉറപ്പുവരുത്തുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കനുസരിച്ചാണ് 60വയസ് പൂര്‍ത്തിയാകുമ്പോള്‍ പെന്‍ഷന്‍ ലഭിക്കുക. 

Atal Pension Yojana gets over 52 lakh new subscribers in FY21 so far