മുംബൈ: തീവണ്ടിയില്‍ ടിക്കറ്റെടുക്കാതെയാത്രചെയ്യുന്നവരുടെ എണ്ണം കൂടുന്നു. മുംബൈയില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്തതിനും ലഗേജ് ബുക്ക് ചെയ്യാതെ കൊണ്ടുപോയതിനും വെസ്റ്റേണ്‍ റെയില്‍വെയില്‍ ഈടാക്കിയത് 104.10 കോടി രൂപയാണ്.
2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെയുള്ള കണക്കാണിത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതുമായി ബന്ധപ്പെട്ട് 21.33 ലക്ഷം പേരില്‍നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യംചെയ്യുമ്പോള്‍ 8.85ശതമാനമാണ് വര്‍ധന.
ഡിസംബറില്‍മാത്രം 2.13 ലക്ഷം കേസുകളിലായി 10.14 കോടി രൂപയാണ് ഈയനത്തില്‍ റെയില്‍വെയ്ക്ക് ലഭിച്ചത്.
വിവിധ കേസുകളിലായി 1821 പേരെ വിചാരണചെയ്ത് പിഴയടപ്പിച്ചു. റെയില്‍വെയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ഈകാലയളവില്‍ 1632 യാചകരെ നീക്കിയതായും വെസ്റ്റേണ്‍ റെയില്‍വെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
Ticketless train travellers paid over ₹100 crore in fines
Published: 22 Jan 2020, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented