ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എട്ടു വര്‍ഷമാണ്. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ കാലയളവിനുശേഷം നിക്ഷേപം തിരികെയെടുക്കാന്‍ അനുവദിക്കും.

2019-20 കാലയളവിൽ നിക്ഷേപിച്ച സോവറിൻ ഗോൾഡ് ബോണ്ട് ഇപ്പോൾ തിരികെയെടുക്കാം. സീരീസ് മൂന്നിന്റെ തിരികെയെടുക്കുന്നതിനുള്ള വില ആർ.ബി.ഐ. പുറത്തുവിട്ടു. ഇതുപ്രകാരം 2019-ൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 4.44 ലക്ഷം രൂപ തിരികെ ലഭിക്കും. ഏഴു വർഷ കാലയളവിനുള്ളിൽ നിക്ഷേപത്തുകയുടെ മൂന്നരയിരട്ടിയിലധികമാണ് നേട്ടം.
ഈ സീരീസിൽ നിക്ഷേപിച്ചവർക്ക് ഒരു യൂണിറ്റിന് 15,310 രൂപയാണ് തിരികെയെടുക്കൽ തുകയായി നിശ്ചയിച്ചിട്ടുള്ളത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അതിനെത്തുടർന്ന് സ്വർണവിലയിലുണ്ടായ കുതിപ്പുമാണ് നിക്ഷേപകർക്ക് നേട്ടമായത്. ഏഴു വർഷത്തിനിടെ 344 ശതമാനമാണ് നേട്ടം.
| ഇഷ്യൂ വില 2019 (ഓൺലൈൻ) | ₹ 3,449 (യൂണിറ്റൊന്നിന്) |
| ഇഷ്യൂ വില 2019 (ഓഫ്‌ലൈൻ) | ₹ 3,499 (യൂണിറ്റൊന്നിന്) |
| വീണ്ടെടുക്കൽ വില 2026 | ₹ 15,310 (യൂണിറ്റൊന്നിന്) |
| ആകെ ലാഭം (Absolute Gain) | 344% |
| വാർഷികാദായം (CAGR) | 23.7% |
കണക്കുകൾ ഇങ്ങനെ
ഓൺലൈൻ വഴി നിക്ഷേപിച്ചവർ അന്ന് ഒരു യൂണിറ്റിന് 3,449 രൂപയാണ് മുടക്കിയത്. ഇതുപ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് 28.99 യൂണിറ്റുകൾ ലഭിച്ചു. ആർ.ബി.ഐ. നിശ്ചയിച്ച 15,310 രൂപ നിരക്കിൽ ഈ യൂണിറ്റുകൾ പണമാക്കുമ്പോൾ 4,44,836 രൂപ ലഭിക്കും.
വില നിശ്ചയിക്കുന്നത് ഇപ്രകാരം
ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവല്ലേഴ്‌സ് അസോസിയേഷൻ നിശ്ചയിക്കുന്ന ക്ലോസിങ് നിരക്കാണ് ഇതിനായി പരിഗണിക്കുന്നത്.
ശരാശരി കണക്കാക്കുന്ന രീതി: തിരികെയെടുക്കൽ തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ സ്വർണവിലയുടെ ശരാശരി എടുത്താണ് വില നിശ്ചയിക്കുന്നത്. 999 ശുദ്ധിയുള്ള (24 കാരറ്റ്) സ്വർണത്തിന്റെ വിലയാണ് ???ഗണിക്കുക.
സ്വർണവിലയിലെ വർധനവിനു പുറമേ, 2.5 ശതമാനം വാർഷിക പലിശകൂടി നിക്ഷേപകർക്ക് ലഭിച്ചു. വർഷത്തിൽ രണ്ടു തവണയായി നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ക്രെഡിറ്റ് ചെയ്യുകയായിരുന്നു.
നികുതി ബാധകമാകുമോ?
ഗോൾഡ് ബോണ്ടിന്റെ കാലാവധി എട്ടു വർഷമാണ്. എന്നാൽ, അഞ്ചു വർഷത്തെ ലോക്ക്-ഇൻ കാലയളവിനുശേഷം നിക്ഷേപം തിരികെയെടുക്കാൻ അനുവദിക്കും. ഇത്തരത്തിൽ കാലാവധിയെത്തുന്നതിനു മുമ്പ് നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതുണ്ട്. എട്ടു വർഷം പൂർത്തിയാക്കി നിക്ഷേപം പിൻവലിക്കുകയാണെങ്കിൽ നികുതിബാധ്യതയില്ല.
Content Highlights: 2019-20 Sovereign Gold Bond series 3 offers 3.44x returns after 7 years., An investment of Rs 1 lakh yields Rs 4,44,836 upon redemption., Redemption price is fixed at Rs 15,310 per unit by the RBI., Investors also received a 2.5% annual interest semi-annually., Early redemption before 8 years may attract capital gains tax.
Published: 14 Aug 2026, 11:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented