കൊച്ച : മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിന് (എം സി എക്‌സ്) പ്രകൃതിദത്ത റബ്ബറിന്റെ  അവധി വ്യാപാരത്തിന്  സെബിയുടെ അനുമതി ലഭിച്ചു.

To advertise here,

എത്രയും പെട്ടെന്ന് തന്നെ എം സി എക്‌സില്‍ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്‌സ് അധികൃതര്‍  അറിയിച്ചു. ഉത്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബ്ബറിന് ഇന്ത്യയില്‍ വലിയ വിപണി ഉണ്ട്.

റബ്ബര്‍ അവധി വ്യാപാരം ആരംഭിക്കുന്നത് റബ്ബര്‍ കര്‍ഷകര്‍, വ്യാപാരികള്‍, കയറ്റുമതിക്കാര്‍. ഇറക്കുമതിക്കാര്‍, ടയര്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് ഗുണകരമാകുമെന്ന് എം സി എക്‌സ് അധികൃതര്‍ പറഞ്ഞു.

അവധി വ്യാപാരം ആരംഭിക്കുമ്പോള്‍ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകള്‍ക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.