ഡോളർ കരുത്താർജിച്ചതും ആഗോള രാഷ്ട്രീയ നീക്കങ്ങളും സ്വർണ വിലയിൽ താത്കാലിക സമ്മർദമുണ്ടാക്കിയിട്ടുണ്ട്. വിലയിൽ അസ്ഥിരത പ്രകടമാണെങ്കിലും നിശ്ചിത സപ്പോർട്ട് തലങ്ങളിൽ വാങ്ങൽ താത്പര്യം പ്രകടമായേക്കാം.

ഡോളർ കരുത്താർജിച്ചതും നിക്ഷേപകരുടെ ലാഭമെടുപ്പും സ്വർണത്തിന് തിരിച്ചടിയായി. രാവിലത്തെ വ്യാപാരത്തിനിടെ രാജ്യത്തെ കമ്മോഡിറ്റി വിപണിയിൽ സ്വർണ വില ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. വെള്ളി വിലയിലാകട്ടെ രണ്ട് ശതമാനമാണ് തിരുത്തൽ. യുഎസ്-ഇറാൻ ആണവ ചർച്ചകളിലെ പുരോഗതിയും ചൈനീസ് വിപണി അവധിയായതിനാൽ വ്യാപര തോതിലുണ്ടായ കുറവുമാണ് വിലയെ സ്വാധീനിച്ചത്.
ആഗോള വിപണിയിലെ മാറ്റങ്ങൾ:
- സ്വർണ വില ട്രോയ് ഔൺസിന് 5,000 ഡോളറിന് താഴെയെത്തി.
- വെള്ളി വില മൂന്ന് ശതമാനം ഇടിഞ്ഞ് ഔൺസിന് 74 ഡോളറായി.
പ്രധാന കാരണങ്ങൾ
പെട്ടെന്നുള്ള ഇടിവിന് പിന്നിൽ പ്രധാനമായും നാല് ഘടകങ്ങളാണുള്ളത്.
ശക്തമായ ഡോളർ സൂചിക: ഡോളർ സൂചിക രണ്ട് ശതമാനത്തിലധികം ഉയർന്ന് 97.15-ൽ എത്തി. ഡോളർ കരുത്താർജിച്ചാൽ മറ്റ് കറൻസികൾ വഴി സ്വർണം വാങ്ങുന്നതിന് ചെലവ് കൂടും. ഇത് ഡിമാൻഡ് കുറയാൻ കാരണമാകും.
ലാഭമെടുപ്പും കുറഞ്ഞ ഡിമാൻഡും: സ്‌പോട്ട് ഗോൾഡ് വിപണിയിലെ ഡിമാൻഡ് കുറഞ്ഞതും നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും സ്വർണത്തിന് തിരിച്ചടിയായി.
ചൈനയിലെ അവധി: ലൂണാർ പുതുവർഷത്തോടനുബന്ധിച്ച് ചൈനീസ് വിപണികൾ ഒരാഴ്ചത്തേക്ക് പ്രവർത്തിക്കാത്തത് വ്യാപാരതോത് കുറയാനിടയാക്കി.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ: യുഎസ്-ഇറാൻ ആണവ കരാർ ചർച്ചയിലെ ശുഭപ്രതീക്ഷ സുരക്ഷിത നിക്ഷേപമെന്ന കാഴ്ചപ്പാടിൽ വ്യത്യാസം വരാനിടയാക്കി.
|
| കരാർ മാസം | നിലവിലെ വില (MCX) | കുറഞ്ഞ നിരക്ക് | ഇടിവ് (%) |
|---|---|---|---|---|
| സ്വർണ്ണം | ഏപ്രിൽ | ₹ 1,53,532 (10 ഗ്രാം) | ₹ 1,200 | ~0.80% |
| വെള്ളി | മാർച്ച് | ₹ 2,35,142 (കിലോ) | ₹ 4,700 | ~2.00% |
വിപണി സൂചനകൾ
യുഎസ് ഫെഡ് പോളിസി: യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനിറ്റ്‌സ് വരാനിരിക്കുന്നു. ജൂലായ് മാസത്തിൽ നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക സൂചകങ്ങൾ: യുഎസ് ജിഡിപി കണക്കുകളും പണപ്പെരുപ്പ ഡാറ്റയും വരും ദിവസങ്ങളിൽ പുറത്തുവരും.
യുഎസ്-ഇറാൻ ചർച്ച: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ച ഭൗമരാഷ്ട്രീയ സ്ഥിരതയിൽ പ്രധാനമാണ്.
സാങ്കേതിക നിലവാരം
സ്വർണം
എംസിഎക്‌സ് സപ്പോർട്ട്: 1,53,150-1,51,800.
എംസിഎക്‌സ് റെസിസ്റ്റൻസ്: 1,55,500-1,56,700.
ആഗോള വിപണി (Troy Ounce): സപ്പോർട്ട് 4,970-4,915 ഡോളർ.
റെസിസ്റ്റൻസ് 5,045-5,080 ഡോളർ.
വില കുറയുമ്പോൾ (1,53,800 - 1,53,100 രൂപ പരിധിയിൽ) വാങ്ങുന്നത് പരിഗണിക്കാം. 1,52,500-ൽ താഴെ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാം.
വെള്ളി
എംസിഎക്‌സ് സപ്പോർട്ട്: 2,34,000-2,28,800 രൂപ.
എംസിഎക്‌സ് റെസിസ്റ്റൻസ്: 2,44,000-2,47,700 രൂപ.
ആഗോള വിപണി (Troy Ounce): സപ്പോർട്ട് 74-71.20 ഡോളർ.
റെസിസ്റ്റൻസ് 78-80.40 ഡോളർ.
വിപണിയിൽ സ്ഥിരത കൈവരുന്നത് വരെ വെള്ളി വ്യാപാരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാകും ഉചിതം.
ഡോളർ കരുത്താർജിച്ചതും ആഗോള രാഷ്ട്രീയ നീക്കങ്ങളും സ്വർണ വിലയിൽ താത്കാലിക സമ്മർദമുണ്ടാക്കിയിട്ടുണ്ട്. വിലയിൽ അസ്ഥിരത പ്രകടമാണെങ്കിലും നിശ്ചിത സപ്പോർട്ട് തലങ്ങളിൽ വാങ്ങൽ താത്പര്യം പ്രകടമായേക്കാം. യുഎസിലെ സാമ്പത്തിക കണക്കുകളും ഫെഡ് പോളിസി സൂചനകളും അടിസ്ഥാനാക്കി തീരുമാനമെടുക്കുന്നതാകും ഉചിതം. സംസ്ഥാനത്ത് സ്വർണ വില പവന് 1,120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ആഗോളതലത്തിലെ വിലയിടിവ് വൈകാതെ ഇവിടെയും പ്രതിഫലിക്കും.
* എംസിഎക്‌സിലെ സ്വർണ വില 10 ഗ്രാം 24 കാരറ്റിന്റേതാണ്. ആഗോള വിപണിയിലേതാകട്ടെ ട്രോയ് ഔൺസും.
Content Highlights: Discover why gold prices fell and if it`s the right time to invest. Analyze market trends, dollar strength, and geopolitical factors impacting gold and silver.
Published: 17 Feb 2026, 10:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented