പുനരുപയോഗ ഊര്‍ജ മേഖലയില്‍ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആന്ധ്രയില്‍ 500 കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഗുജറാത്തിന് പുറത്ത് പുനരുപയോഗ ഊര്‍ജ പദ്ധതിക്കായി കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 

To advertise here,

ആന്ധ്രയിലെ തരിശുഭൂമിയില്‍ 130 കോടി രൂപ ചെലവഴിച്ചാകും ഓരോ പ്ലാന്റും നിര്‍മിക്കുക. റിലയന്‍സിന്റെ ക്ലീന്‍ എനര്‍ജി സംരംഭത്തിന് നേതൃത്വം നല്‍കുന്ന അനന്ത് അംബാനിയും ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷും മുംബൈയില്‍ പദ്ധതിക്ക് അന്തിമ രൂപം നല്‍കി. തൊഴിലവസരം സൃഷ്ടിക്കുന്നതിന് രൂപവത്കരിച്ച കാബിനറ്റ് ഉപസമിതിയുടെ മേധാവിയാണ് ലോകേഷ്. ധാരണാപത്രത്തില്‍ ചൊവാഴ്ച ഒപ്പുവെയ്ക്കും. 

അഞ്ച് വര്‍ഷത്തേക്ക് 20 ശതമാനം മൂലധന സബ്‌സിഡി,  വൈദ്യുതി ഡ്യൂട്ടിയില്‍ അഞ്ച് വര്‍ഷം പൂര്‍മണമായി ഇളവ് ഉള്‍പ്പടെയുള്ളവ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 2,50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് ആന്ധ്രാ സര്‍ക്കാരിന്റെ പ്രതീക്ഷ.