ന്യൂഡല്‍ഹി: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ്‌ ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ദ്വൈ മാസ നയമാണ്‌ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

To advertise here,

കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച് 7.2 ശതമാനമായിരിക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. ആഗോള സാമ്പത്തിക മേഖലയെ അട്ടിമറിക്കുന്നതാണ് റഷ്യ-യുക്രൈന്‍ യുദ്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

2022-23 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 7.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു മുമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇത് 7.2 ശതമാനം ആയിരിക്കുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. അതേസമയം. ഈ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 4.5 ശതമാനത്തില്‍ നിന്നും  5.7 ആയി ഉയരുമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.