
റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചതോടെ ബാങ്കുകള്‍ക്ക് 1.16 ലക്ഷം കോടി രൂപ അധികമായി ലഭിക്കും. വെള്ളിയാഴ്ചയിലെ പണനയ പ്രഖ്യാപനത്തിനിടെയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) 4.50 ശതമാനത്തില്‍നിന്ന് നാല് ശതമാനമായി കുറച്ചതായി അറിയിച്ചത്.
മൊത്തം നിക്ഷേപത്തിന് ആനുപാതികമായി ബാങ്കുകള്‍ നിര്‍ബന്ധമായും റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട തുകയാണ് സിആര്‍ആര്‍. ഇതില്‍ കുറവ് വരുത്തുന്നതോടെ കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കാന്‍ കൂടുതല്‍ തുക ബാങ്കുകള്‍ക്ക് ലഭിക്കും.
രണ്ട് തവണയായി കാല്‍ ശതമാനം വീതമാണ് കരുതല്‍ ധനാനുപാതത്തില്‍ കുറവ് വരുത്തുക. ഡിസംബര്‍ 14ന് തുടങ്ങുന്ന ആഴ്ചയിലും 28ന് തുടങ്ങുന്ന ആഴ്ചയിലുമാണ് സിആര്‍ആര്‍ കുറയ്ക്കുക.
അമിതമായി വായ്പ നല്‍കുന്നത് തടയുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം വര്‍ധിപ്പിക്കുന്നത്. റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന ഈ പണത്തിന് പലിശ ലഭിക്കുകയുമില്ല.
2020 മാര്‍ച്ചില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചത്. ഏഴ് വര്‍ഷം മാറ്റമില്ലാതെ നിലനിര്‍ത്തിയശേഷമായിരുന്നു നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനമായി സിആര്‍ആര്‍ താഴ്ത്തിയത്. 2022 മെയ് മാസത്തില്‍ നിരക്ക് വീണ്ടും 4.50 ശതമാനത്തില്‍ തിരിച്ചുകൊണ്ടുവരികയും ചെയ്തു.
രാജ്യത്തെ ജിഡിപിയില്‍ അപ്രതീക്ഷിതമായി ഇടിവുണ്ടായതാണ് സിആര്‍ആര്‍ കുറയ്ക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. അടുത്ത യോഗത്തില്‍ നിരക്ക് കുറച്ചേക്കുമെന്നതിന്റെ സൂചനയായി ഇതിനെ കാണാം.
Content Highlights: RBI reduced the CRR by 0.5 percent releasing ₹1.16 lakh crore for banks.
Published: 06 Dec 2024, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented