
കടബാധ്യതയെതുടർന്ന് പ്രതിസന്ധിയിലായ ദിവാൻ ഹൗസിങ് ഫിനാൻസ്(ഡിഎച്ച്എഫ്എൽ)കോർപറേഷന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതായി പിരമൽ എന്റർപ്രൈസസ്.
38,050 കോടി രൂപയുടേതാണ് ഇടപാട്. 14,700 കോടി രൂപ പണമായി മുൻകൂർനൽകും. 19,550 കോടിയുടെ കടപ്പത്രവുമായിട്ടായിരിക്കും ഏറ്റെടുക്കൽ. പാപ്പരത്ത നിയപ്രകാരം ഇതാദ്യമായാണ് ഒരുധനകാര്യ സ്ഥാപനത്തിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത്.
ഡിഎച്ച്എഫ്എലിന് കടബാധ്യതയുള്ളവരിൽ 94ശതമാനംപേരും അനുകൂലമായി വോട്ടുചെയ്തതിനെതുടർന്നാണ് ഏറ്റെടുക്കൽ സാധ്യമായത്. ആർബിഐ, കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ എന്നിവയുടെ അംഗീകാരവും ഇതിന് ലഭിച്ചിരുന്നു.
ഏറ്റെടുക്കലിനുശേഷം പിരമൽ ക്യാപിറ്റൽ ആൻഡ് ഹൗസിങ് ഫിനാൻസ്(പിസിഎച്ച്എഫ്എൽ)എന്നപേരിലാകും സ്ഥാപനം അറിയപ്പെടുക. പിരമൽ എന്റർപ്രൈസസിന്റെ പൂർണഉടമസ്ഥതയിലാകും സ്ഥാപനം പ്രവർത്തിക്കുക.
ഡിഎച്ച്എഫ്എലിന്റെ ഏറ്റെടുക്കലിന് ദീർഘകാലത്തെ നടപടിക്രമങ്ങളാണ് പിരമൽ എന്റർപ്രൈസസിന് പൂർത്തിയാക്കേണ്ടിവന്നത്. യുഎസ് കമ്പനിയായ ഒക്ട്രീ ക്യാപിറ്റൽ, അദാനി ക്യാപിറ്റൽ എന്നിവയും ദിവാൻ ഹൗസിങ് ഫിനാൻസിനെ ഏറ്റെടുക്കാൻ രംഗത്തുണ്ടായിരുന്നു.
ഭവനവായ്പ മേഖലിയിൽ പ്രവർത്തിക്കുന്ന കമ്പനിക്ക് 24 സംസ്ഥാനങ്ങളിലായി 301 ശാഖകളും 2,338 ജീവനക്കാരുമാണുമുള്ളത്.
Piramal Enterprises acquires DHFL for Rs 38,000 cr
Published: 29 Sept 2021, 02:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented