പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേ ടിഎം ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, വൊഡാഫോണ്‍ എന്നവര്‍ക്കെതിരെ കോടതിയെ സമീപിച്ചു.
പേ ടിഎമ്മിനോട് സാദൃശ്യമുള്ള പേരില്‍ എസ്എംഎസ് പുഷ്ചെയ്ത് ഫിഷിങിന് സഹായിച്ചുഎന്നതാണ് പരാതി. നിരവധിപേര്‍ തട്ടിപ്പിനിരയായതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 100 കോടിരൂപ ഇതിലൂടെ നഷ്ടമുണ്ടായതായും പേ ടിഎമ്മിന്റെ ഹര്‍ജിയില്‍ പറയുന്നു.
Paytm, PTYM, PTM, IPAYTN, PYTKYC, BPaytm, FPAYTM, PAYTMB എന്നിങ്ങനെ പേയ്ടിഎമ്മുമായി സാമ്യമുള്ള പേരുകള്‍ എസ്എംഎസില്‍ ചേര്‍ത്താണ് തട്ടിപ്പുകള്‍ വ്യാപകമായി നടന്നത്.
ടിലികോം റെഗുലേറ്ററി അതോറിറ്റി 2018ല്‍ കൊണ്ടുവന്ന ടെലികോം കമേഴ്സ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്റെ ലംഘനമാണിത്.
ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ രജിസ്ട്രേഷന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമാത്രമെ ഉപഭോക്താക്കള്‍ക്ക് ടെലികോം കമ്പനികള്‍ ഇത്തരം എസ്എംഎസുകളും കോളുകളും മറ്റും അനുവദിക്കാവൂ എന്ന് ട്രായിയുടെ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Published: 01 Jun 2020, 09:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented