കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ  ജിയോജിത് ക്രെഡിറ്റ്സ് മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേല്‍ വായ്പ നല്‍കുന്നു. നിക്ഷേപകര്‍ക്ക് എവിടെയിരുന്നും എളുപ്പത്തില്‍ ഡിജിറ്റലായി വായ്പയ്ക്ക് അപേക്ഷിക്കാം. 10,000 രൂപ മുതല്‍ മുകളിലേക്ക് വായ്പ ലഭിക്കും.
നിക്ഷേപകര്‍ക്ക് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളുടെഈടിന്‍മേല്‍ ഓണ്‍ലൈനായി പണം സമാഹരിക്കാന്‍ ഈ വായ്പ പദ്ധതി സഹായിക്കും. 

To advertise here,

വായ്പയ്ക്ക് അപേക്ഷിച്ചാല്‍ തുക അവരുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ബാങ്ക്അക്കൗണ്ടിലേക്ക് മണിക്കൂറുകള്‍ക്കകം എത്തിച്ചേരും. മ്യൂച്വല്‍ഫണ്ടുകളുടെ ഉടമസ്ഥതയും നേട്ടവും നിക്ഷേപകനുതന്നെ ആയിരിക്കുമെങ്കിലും വായ്പ തിരിച്ചടവു പൂര്‍ത്തിയാകുന്നതുവരെ അവയില്‍ നിന്നുംതുക പിന്‍വലിക്കാന്‍ സാധിക്കില്ല. 

വായ്പയുടെ വാര്‍ഷിക പലിശ 8.99% മുതല്‍ ആരംഭിക്കുന്നു. വായ്പ കാലാവധിയില്‍ നിക്ഷേപകന്‍ ഉപയോഗിച്ച പണത്തിനു മാത്രമേ പലിശ ഈടാക്കൂ. ദീര്‍ഘകാല സമ്പാദ്യ പദ്ധതിയുടെ ഭാഗമായ മ്യൂച്വല്‍ ഫണ്ടിലെ തുക പിന്‍വലിക്കാതെ നിക്ഷേപകര്‍ക്ക് പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായുള്ള പണം കണ്ടെത്തുന്നതിനായി മിതമായ നിരക്കില്‍ വായ്പയെടുക്കാം എന്നതാണ്  പദ്ധതിയുടെ പ്രത്യേകതയെന്ന് ജിയോജിത് ക്രെഡിറ്റ്സ് ബിസിനസ്സ് ഹെഡ് ബിജോയ് അന്ത്രപ്പേര്‍ പറഞ്ഞു.