ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആശുപത്രി ശൃംഖല വികസിപ്പിക്കാനാണ് കെകെആറിന്റെ ശ്രമം. അതിന്റെ ഭാഗമായി കേരളം ഉൾപ്പടെയുള്ള വിപണിയിൽ ഇതിനകം അവർ സാന്നിധ്യം ശക്തമാക്കി. ബേബി മെമ്മോറിയൽ ആശുപത്രി, ഹെൽത്ത്‌കെയർ ഗ്ലോബൽ, മണിപ്പാൽ ഹോസ്പിറ്റൽ എന്നിവയിൽ നിർണായക പങ്കാളിത്തം ഇന്ന് കെകെആറിനുണ്ട്.

ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ സ്വീഡിഷ് ഹെൽത്ത് കെയർ ശൃംഖലയായ മെഡിക്കോവറിന്റെ ഇന്ത്യൻ ബിസിനസ് ഏറ്റെടുക്കുന്നു. 14,000 കോടി രൂപയുടേതാണ് ഇടപാട്. രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയിൽ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണിത്.
പ്രാദേശിക ആശുപത്രി ശൃംഖലകൾ കോർപറേറ്റ് മികവോടെ കൂട്ടിയിണക്കി വിപണിയിൽ ആധിപത്യം പുലർത്തുകയെന്നാണ് ലക്ഷ്യത്തോടെ കെകെആർ നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്. മുഴുവൻ ഓഹരികളും ഏറ്റെടുത്തുകൊണ്ടാണ് ഇടപാട് പൂർത്തിയാക്കുക. നിക്ഷേപ തുകയുടെ ഭൂരിഭാഗവും പ്രവർത്തന മൂലധനത്തിനും കടബാധ്യതകൾ തീർക്കുന്നതിനുമാകും ഉപയോഗിക്കുക.
| ഇടപാട് മൂല്യം | ₹14,000 കോടി |
| പുതിയ മൂലധന നിക്ഷേപം | ₹4,000 കോടി |
| ഓഹരി വിഹിതം | 100% |
| ഉപദേശകർ | കൊട്ടക് മഹീന്ദ്ര, റോത്‌ചൈൽഡ് |
കമ്പനിയിലേക്ക് നേരിട്ടെത്തുന്ന 4,000 കോടി രൂപയുടെ മൂലധന നിക്ഷേപം മെഡിക്കോവർ ഇന്ത്യയുടെ അടിത്തറ ശക്തമാക്കാൻ ഉപയോഗിക്കും. പുതിയ ആശുപത്രികൾ ആരംഭിക്കാനും പദ്ധതിയുണ്ട്.
2017ൽ നാസ്ഡാക് സ്റ്റോക്ക്‌ഹോമിൽ ലിസ്റ്റ് ചെയ്ത അതേ വർഷമാണ് മെഡിക്കോവർ ഗ്രൂപ്പ് ഹൈദരാബാദ് ആസ്ഥാനമായുള്ള സഹൃദയ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയത്. ഇന്ന് ഗ്രൂപ്പിന്റെ ആഗോള വരുമാനത്തിന്റെ 11 ശതമാനം ഇന്ത്യയിൽ നിന്നാണ്.
- ആശുപത്രികളുടെ എണ്ണം: 26
- ആകെ ബെഡുകൾ: 6,000-ത്തിലധികം
- പ്രവർത്തന മേഖല: തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കർണാടക.
- വളർച്ചാ തന്ത്രം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതും എന്നാൽ ഉയർന്ന വളർച്ചാ സാധ്യതയുള്ളതുമായ ചെറുകിട ആശുപത്രികൾ ഏറ്റെടുത്ത് വികസിപ്പിക്കുക എന്ന തന്ത്രമാണ് മെഡിക്കോവർ സ്വീകരിച്ചത്.
നിലവിൽ വരുമാനത്തിന്റെ 34 ശതമാനവും കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഓങ്കോളജി പോലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ച് വരുമാനം കൂട്ടാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സെക്കന്തരാബാദിൽ 300 ബെഡുകളുള്ള ആധുനിക ആശുപത്രിയും നവി മുംബൈയിൽ അത്യാധുനിക ട്രോമ സെന്ററും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.
കെകെആറിന്റ മറ്റ് നിക്ഷേപങ്ങൾ
ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആശുപത്രി ശൃംഖല വികസിപ്പിക്കാനാണ് കെകെആറിന്റെ ശ്രമം. അതിന്റെ ഭാഗമായി കേരളം ഉൾപ്പടെയുള്ള വിപണിയിൽ ഇതിനകം അവർ സാന്നിധ്യം ശക്തമാക്കി. ബേബി മെമ്മോറിയൽ ആശുപത്രി, ഹെൽത്ത്‌കെയർ ഗ്ലോബൽ, മണിപ്പാൽ ഹോസ്പിറ്റൽ എന്നിവയിൽ നിർണായക പങ്കാളിത്തം ഇന്ന് കെകെആറിനുണ്ട്.
Content Highlights: KKR Medicover acquisition, Medicover India deal, South India healthcare investment, KKR hospital investments, Indian healthcare sector news
Published: 06 Aug 2026, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented