ഇൻഡോ ട്രാൻസ്വേൾഡ് ചേമ്പർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ഐടിസിസി ബിസിനസ് കോൺക്ലേവ് മോഹൻജി ഫൗണ്ടേഷൻ സ്ഥാപകൻ മോഹൻജി ഉദ്ഘാടനം ചെയ്യുന്നു. ടൈഗർ സന്തോഷ് നായർ, ഐടിസി ചെയർമാൻ അബ്ദുൾ കരീം പാഴേരി, ഐടിസിയുടെ മറ്റ് ഡയറക്ടർമാർ എന്നിവർ സമീപം.
ഇന്‍ഡോ ട്രാന്‍സ്വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത് ഹോട്ടലില്‍ ഐടിസിസി സഘടപ്പിച്ചു. തിങ്ക് വൈസ് ഗോ ഗ്ലോബല്‍ എന്ന ആശയത്തെ ആസ്പദം ആക്കി നടത്തുകയായിരുന്നു ബിസിനസ് കോണ്‍ക്ലേവ് നടത്തിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ബിസിനസുകാര്‍ പങ്കെടുത്തു. മോഹന്‍ജി ഫൌണ്ടേഷന് സ്ഥാപകന്‍ മോഹന്‍ജിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് ഗുരു ടൈഗര്‍ സന്തോഷ് നായര്‍ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്കി. പ്രോഗ്രാമിനോടനുബന്ധിച്ച് മോഹന്‍ജി സന്തോഷ് നായര്‍ ടെന്നി തോമസ് വട്ടക്കുന്നേല്‍, ഷീലാ സുധാകരന്, സനില്‍ എബ്രഹാം എന്നിവര്‍ നേരിട്ടും ഡോ. രാധാകൃഷ്ണപിള്ള, അജു ജേക്കബ് എന്നിവര്‍ ഓണ്‍ലൈന്‍ വഴിയും പങ്കെടുത്തു.ബിസിനസുകളുടെ ഭാവിയെ കുറിച്ച് പാനല്‍ ഡിസ്കഷന് നടത്തുകയുണ്ടായി. ഗ്രൂപ്പ് ഡിസ്കഷനുകളില്‍ പുതിയ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവന്നു. ഇതിനോട് അനുബന്ധിച് നടന്ന ഐടിസിസി ബിസിനസ് എക്സലന്‍സ് 2023 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അവാര്‍ഡ് ജേതാക്കള്‍:
ഡോ. അഡ്വ.സംസുദീന്‍.
സലിം ഇമേജ് മൊബൈല്‍സ്.
ഇളവരശി പി ജയകാന്ത്.
ടി ര്‍ ശംസുദ്ധീന്‍.
ഷഹദ് എ കരിം.
ഐടിസിസി ചെയര്മാന് അബ്ദുല്‍ കരിം ഡയറക്ടര്‍മാരായ അബ്ദുല്‍ ജബ്ബാര്‍, അശോക് കുമാര്‍, കെ വി കൃഷ്ണകുമാര്‍, പ്രണവ് കെ, നിസാര്‍ ഇബ്രാഹിം, അമല്‍ രാജ്, സുരേഷ് കെ, ഷൈജു കാരയില്‍, നഈം ഇക്ബാല്‍, അജ്മല്‍ പരോര എന്നിവര്‍ സന്നിഹിതരായിരുന്നു.
Content Highlights: Indo-Trans World Chamber of Commerce ITCC Business Conclave
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..