മ്പള വരുമാനക്കാർക്കും ഓഡിറ്റ് ആവശ്യമില്ലാത്ത മറ്റുള്ളവർക്കും ആദായ നികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ജൂലായ് 31 ആണ്. ഈ തീയതിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാതിരുന്നാൽ പിഴയും അടയ്ക്കാത്ത നികുതിക്ക് മുകളിലുള്ള പലിശയും നൽകേണ്ടിവരും. ഇത്തവണ തീയതി നീട്ടിനൽകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

To advertise here,

കാരണങ്ങൾ

  • ഇത്തവണ ഐടിആർ ഫോമുകളും ഫയലിങ് യൂട്ടിലിറ്റികളും നേരത്തെതന്നെ ലഭ്യമാക്കിയിരുന്നു. അതുകൊണ്ടുതന്നെ നികുതിദായകർക്ക് കൂടുതൽ സമയം ലഭിച്ചു.
  • മുൻവർഷങ്ങളിൽ പോർട്ടലിൽ ഉണ്ടായിരുന്ന സാങ്കേതിക തകരാറുകൾ ഇത്തവണ റിപ്പോർട്ട് ചെയ്തിട്ടില്ല. ലോഗിൻ പ്രശ്‌നങ്ങളോ വേഗക്കുറവോ ഇല്ലാതെ പോർട്ടൽ സുഗമമായി പ്രവർത്തിക്കുന്നുണ്ട്.
  • എല്ലാ നികുതിദായകരും ഒരേസമയം ഫയൽ ചെയ്യുന്നത് ഒഴിവാക്കാൻ ഇത്തവണ വിവിധ വിഭാഗങ്ങളാക്കി തിരിച്ച് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പോർട്ടലിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായിക്കും.

ഫയലിങ് വൈകിയാൽ

വൈകിയതിനുള്ള പിഴ (Late Fee): മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പരമാവധി 1,000 രൂപയാണ് പിഴ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലാണ് വരുമാനമെങ്കിൽ 5,000 രൂപ വരെ പിഴയായി നൽകേണ്ടി വരും.

പലിശ: പിഴയ്ക്ക് പുറമെ, കുടിശ്ശികയുള്ള നികുതിക്ക് സെക്ഷൻ 234 എ പ്രകാരം പ്രതിമാസം ഒരു ശതമാനം പലിശ നൽകണം. മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്ഷൻ 234 ബി, 234സി എന്നിവ പ്രകാരമുള്ള പലിശയും ഈടാക്കും.

നികുതി ആനുകൂല്യം ലഭിക്കില്ല: കൃത്യസമയത്ത് റിട്ടേൺ സമർപ്പിക്കാത്തവർക്ക് ബിസിനസ്, മൂലധന നഷ്ടം എന്നിവ അടുത്ത വർഷങ്ങളിലേക്ക് കൈമാറാൻ (Carry forward) സാധിക്കില്ല. ഭാവിയിലെ നികുതി ബാധ്യത വർധിക്കാൻ ഇതിടയാക്കും.

വിവിധ വിഭാഗക്കാർക്കുള്ള സമയപരിധി

ഐടിആർ ഫോം

നികുതിദായകർ

അവസാന തീയതി

ITR-1, ITR-2

ടാക്സ് ഓഡിറ്റ്

ആവശ്യമില്ലാത്ത

വ്യക്തികളും

ഹിന്ദു അവിഭക്ത

കുടുംബങ്ങളും (HUF)

ജൂലൈ 31

ITR-3

(നോൺ-ഓഡിറ്റ്)

ടാക്സ് ഓഡിറ്റ്

ആവശ്യമില്ലാത്ത

ബിസിനസ്സ്/

പ്രൊഫഷണൽ

വരുമാനമുള്ളവർ

ഓഗസ്റ്റ് 31

ITR-4

(നോൺ-ഓഡിറ്റ്)

ടാക്സ് ഓഡിറ്റ്

ആവശ്യമില്ലാത്ത

പ്രെസമ്പ്റ്റീവ്

ടാക്സേഷൻ

വിഭാഗക്കാർ

ഓഗസ്റ്റ് 31

ITR-3

(ടാക്സ് ഓഡിറ്റ്)

ടാക്സ് ഓഡിറ്റ്

ആവശ്യമുള്ള

ബിസിനസ്സ്/

പ്രൊഫഷണൽ

വരുമാനമുള്ളവർ

ഒക്ടോബർ 31

ITR-4

(ടാക്സ് ഓഡിറ്റ്)

ടാക്സ് ഓഡിറ്റ്

ആവശ്യമുള്ള

പ്രെസമ്പ്റ്റീവ്

ടാക്സേഷൻ

വിഭാഗക്കാർ

ഒക്ടോബർ 31

ട്രാൻസ്ഫർ

പ്രൈസിംഗ്

ട്രാൻസ്ഫർ

പ്രൈസിംഗ്

നിയമങ്ങൾ

ബാധകമായവർ

നവംബർ 30

വൈകിയ റിട്ടേൺ

(Belated)

സമയപരിധിക്ക്

ശേഷം സമർപ്പിക്കുന്നവർ

ഡിസംബർ 31

പരിഷ്കരിച്ച റിട്ടേൺ

(Revised)

തെറ്റുകൾ

തിരുത്തി

സമർപ്പിക്കുന്നവർ

മാർച്ച് 31

ശരിയായ ഫോം തിരഞ്ഞെടുക്കാം

ITR-1 (സഹജ്): 50 ലക്ഷം രൂപ വരെ വരുമാനമുള്ള ഇന്ത്യൻ താമസക്കാർക്കാണ് ഇത് ബാധകം. ശമ്പളം, പെൻഷൻ, ഒരു വീട്, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (പലിശ തുടങ്ങിയവ) എന്നിവയുള്ളവർക്ക് ഈ ഫോം ഉപയോഗിക്കാം.

ITR-2: ബിസിനസ് വരുമാനം ഇല്ലാത്ത വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (HUF) വേണ്ടിയുള്ളതാണ്. ഓഹരി നിക്ഷേപത്തിൽനിന്നുള്ള മൂലധന നേട്ടം (Capital Gain), വിദേശ ആസ്തികൾ, ഒന്നിലധികം വീടുകൾ എന്നിവയുള്ളവർ ഈ ഫോം ആണ് തിരഞ്ഞെടുക്കേണ്ടത്.

ITR-4 (സുഗം): സെക്ഷൻ 44AD, 44ADA, അല്ലെങ്കിൽ 44AE പ്രകാരമുള്ള വരുമാനമോ പ്രൊഫഷണൽ വരുമാനമോ ഉള്ളവർക്ക് അനുയോജ്യം. ചെറുകിട ബിസിനസ്സുകാർക്ക് അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കാതെ തന്നെ ലാഭം വെളിപ്പെടുത്താൻ ഇതിലൂടെ കഴിയും.

ശമ്പള വരുമാനക്കാർക്ക് ജൂലായ് 31 തന്നെയാണ് സമയപരിധി. ചെറുകിട ബിസിനസ്, ഓഡിറ്റിങിന് വിധേയമല്ലാത്ത പ്രൊഫഷണൽ വരുമാനം എന്നിവ ഉള്ളവർക്ക് ഓഗസ്റ്റ് 31വരെ സമയം ലഭിക്കും. നിലവിൽ ITR-1, ITR-2, ITR-4 എന്നീ ഫോമുകൾ പോർട്ടലിൽ നൽകിയിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾതന്നെ രേഖകൾ സമാഹരിച്ച് ഫയലിങ് നടപടികൾ തുടങ്ങാം.