ഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ബാങ്കിന്റെ വിപണി മൂല്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട് നഷ്ടമായത് 14,438 കോടി രൂപ. ബാങ്കിന്റെ ഒരു പാദത്തിലെ മൊത്തം അറ്റാദായത്തേക്കാൾ കുടുതലാണ് തട്ടിപ്പ് തുക എന്നത് നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. 34 മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് ബാങ്കിൽ കാര്യമായ നിക്ഷേപമുണ്ട്. ടാറ്റ മ്യൂച്വൽ ഫണ്ട്, എച്ച്എസ്ബിസി, മോത്തിലാൽ ഒസ്‌വാൾ എന്നിവയ്ക്കാണ് കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്.

To advertise here,

മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം

ജനുവരി 31ലെ കണക്കുപ്രകാരം 34 അസറ്റ് മാനേജുമെന്റ് കമ്പനികളിലായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ 99 കോടി ഓഹരികളാണുള്ളത്. ഇതിന്റെ അന്നത്തെ വിപണി മൂല്യം 8,281 കോടി രൂപയായിരുന്നു.

കൂടുതൽ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകളുടെ പട്ടിക:

മ്യൂച്വൽ ഫണ്ട് ഹൗസ്

ഓഹരികളുടെ എണ്ണം (കോടിയിൽ)

വിപണി മൂല്യം (ഏകദേശം)

ടാറ്റ മ്യൂച്വൽ ഫണ്ട്

14.12

₹1,180 കോടി

എച്ച്എസ്ബിസി (HSBC) മ്യൂച്വൽ ഫണ്ട്

8.53

-

മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട്

8.53

-

എഡൽവൈസ് മ്യൂച്വൽ ഫണ്ട്

6.05

-

എച്ച്ഡിഎഫ്സി (HDFC) മ്യൂച്വൽ ഫണ്ട്

5.95

-

നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്

5.57

-

ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്

3.72

-

എസ്ബിഐ (SBI) മ്യൂച്വൽ ഫണ്ട്

3.72

-

കൊട്ടക് മ്യൂച്വൽ ഫണ്ട്

3.69

₹308 കോടി

ആദിത്യ ബിർള സൺ ലൈഫ്

3.52

-

മറ്റ് എഎംസികൾ:

  • പിപിഎഫ്എഎസ് മ്യൂച്വൽ ഫണ്ട്: 1.05 കോടി ഓഹരികൾ.
  • ഹീലിയോസ് മ്യൂച്വൽ ഫണ്ട്: 56.99 ലക്ഷം ഓഹരികൾ.
  • ജിയോബ്ലാക്ക്‌റോക്ക് മ്യൂച്വൽ ഫണ്ട്: 5.80 ലക്ഷം ഓഹരികൾ.
  • ക്വാണ്ട് മ്യൂച്വൽ ഫണ്ടിന്റെ QSIF: 6.58 ലക്ഷം ഓഹരികൾ.
  • ഏഞ്ചൽ വൺ മ്യൂച്വൽ ഫണ്ട്: 31,724 ഓഹരികൾ

ബാങ്കിൽ വൻതോതിൽ നിക്ഷേപമുണ്ടെങ്കിൽ ഈ ഫണ്ടുകളുടെ പോർട്ട്‌ഫോളിയോകളെ ബാധിക്കാൻ സാധ്യതയുണ്ട്. കെപിഎംജി നടത്തുന്ന ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടും ബാങ്കിന്റെ നടപടികളും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൽ നിർണായകമാകും.

ഫെബ്രുവരി 18-ന് ഹരിയാണ സർക്കാരിന്റെ ചില വകുപ്പുകൾ അക്കൗണ്ട് ബാലൻസിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങൾ പുറത്തുവന്നത്. ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിലെ അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടന്നത്. ഏകദേശം 590 കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഇതേതുടർന്ന് ക്രമക്കേട് നടത്തിയെന്ന് സംശയിക്കുന്ന നാല് ഉദ്യോഗസ്ഥരെ ബാങ്ക് സസ്‌പെൻഡ് ചെയ്തു. കെപിഎംജിയെ ഫോറൻസിക് ഓഡിറ്റിനായി നിയോഗിക്കുകയും ചെയ്തു.