ബെംഗളുരു: രാജ്യത്തെ ഇന്‍ഷുറന്‍സ് വിപണി 2018 മുതല്‍ 8.40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഐസിഐസിഐ ലൊംബാര്‍ഡ് നാസ്‌കോമുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. അതേസമയം, സമാന കാലയളവിലെ ആഗോള ശരാശരി വളര്‍ച്ച 2.4 ശതമാനം മാത്രമാണ്.
നോണ്‍ ലൈഫ് ഇന്‍ഷുറന്‍സാകട്ടെ 15 ശതമാനം മുതല്‍ 20 ശതമാനംവരെ വളര്‍ച്ച കൈവരിച്ച് 2022 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സിനെ മറികടക്കുകയും ചെയ്തു. ഈ വളര്‍ച്ചക്കുപിന്നില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഇടപെടല്‍ ശ്രദ്ധേയമാണ്. ഈ മേഖലയിലെ ടെക്നോളജി നിക്ഷേപവും ഗണ്യമായി വര്‍ധിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ചതും താങ്ങാവുന്നതുമായ സേവനം ഇതിലൂടെ ലഭ്യമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ 2018 മുതല്‍ 2.6 ബില്യണ്‍ ഫണ്ടിങ് നേടി. ഈ നിക്ഷേപത്തില്‍ 90ശതമാനത്തോളവും എന്‍ഡ് ടു എന്‍ഡ് ഇന്‍ഷുര്‍ടെക് കമ്പനികള്‍ക്കാണ്. വന്‍തോതിലുള്ള ഫണ്ടിങ് ഇന്ത്യയിലെ വിവിധ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെക്കുറിച്ചുള്ള അവബോധം ഗണ്യമായി വര്‍ധിപ്പിച്ചു.
സുതാര്യവും വിശ്വസനീയവും വ്യക്തിഗതവുമായ സേവനങ്ങള്‍ കേന്ദ്രകീരിച്ചായിരിക്കും ഭാവിയില്‍ ഡിജിറ്റല്‍ ഇന്‍ഷുറന്‍സിന്റെ സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴു ദിവസവും 24 മണിക്കൂറുമുള്ള സേവനത്തോടൊപ്പം ഉപഭോക്തൃ സൗഹൃദ വെബ് ഇന്റര്‍ഫേസ്, മൊബൈല്‍ ആക്സസിബിലിറ്റി, മത്സരക്ഷമതയുള്ള പ്രീമിയം നിരക്കുകള്‍ എന്നിവയാകും ഇന്‍ഷുറന്‍സ് കമ്പനികളുടെ ഭാവിയെ നിര്‍വചിക്കുക. 'ഡിജിറ്റലൈസിങ് ഇന്‍ഷുറന്‍സ്: ഇന്ത്യ എന്‍ഡ്-കണ്‍സ്യൂമര്‍ പെര്‍സ്പെക്ടീവ്' എന്നപേരിലാണ് ഗവേഷണ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
Content Highlights: ICICI Lombard nasscom research report: Reveals 6 out of 7 Indian InsureTech Unicorns Focus on B2C
Published: 08 Nov 2023, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented