ശമ്പളവരുമാനക്കാർക്കും പെൻഷൻകാർക്കും ആദായ നികുതി റിട്ടേൺ നൽകാനുള്ള അവസാന തിയതി ജൂലായ് 31 ആയിരുന്നു. യഥാസമയം റിട്ടേൺ നൽകിയാലും നോട്ടീസ് ലഭിച്ചേക്കാം. നിക്ഷേപ പലിശ, മൂലധന നേട്ടം, തെറ്റായി രേഖപ്പെടുത്തിയ കിഴിവുകൾ എന്നിവ ഉൾപ്പടെ എന്തെങ്കിലും പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ നോട്ടീസ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
നോട്ടീസ് ലഭിച്ചാൽ പരിഭ്രാന്തരാകാതെ യഥാസമയം മറുപടി കൊടുക്കാൻ ശ്രദ്ധിക്കണം. ഫയൽ ചെയ്ത റിട്ടേണിൽ വ്യക്തത തേടുന്നതിനോ ചെറിയ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനോ ആകാം നോട്ടീസുകൾ അയച്ചിട്ടുണ്ടാകുക.
നോട്ടീസ് വായിച്ചുനോക്കി അതിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളവ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫയൽ ചെയ്ത റിട്ടേണും ഫോം 16, എഐഎസ് എന്നിവയും അനുബന്ധ രേഖകളും നോക്കി താരതമ്യം ചെയ്യുകയും അതിനുശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ മറുപടി നൽകുകയും വേണം.
നോട്ടീസ് ലഭിക്കാനുള്ള കാരണങ്ങൾ
- വരുമാന വിവരങ്ങളിലെ പൊരുത്തക്കേടുകൾ.
- റിപ്പോർട്ട് ചെയ്യാത്ത പലിശ വരുമാനം അല്ലെങ്കിൽ മൂലധന നേട്ടം.
- തെറ്റായ നികുതി ഇളവ് അവകാശവാദങ്ങൾ.
- മറ്റ് സാങ്കേതികമായ പിശകുകൾ.
മറുപടി നൽകാം
- യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
- ഡാഷ്ബോർഡിലെ 'Pending Actions' എന്നതിൽ പോയി 'e-Proceedings' തിരഞ്ഞെടുക്കുക.
- 'Self' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നോട്ടീസ് കാണാം. (ആവശ്യമെങ്കിൽ ഡൗൺലോഡ് ചെയ്യാം).
- 'Submit Response' ക്ലിക്ക് ചെയ്ത് 'Agree' അല്ലെങ്കിൽ 'Disagree' എന്നത് രേഖപ്പെടുത്തുക.
- ഡിക്ലറേഷൻ ചെക്ക്‌ബോക്‌സ് സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക.
മറുപടി നൽകാതിരുന്നാൽ
പിഴ: വകുപ്പ് 272A പ്രകാരം ഓരോ വീഴ്ചയ്ക്കും 10,000 രൂപ പിഴ ഈടാക്കാം.
ബെസ്റ്റ് ജഡ്ജ്മെന്റ് അസസ്മെന്റ്: സെക്ഷൻ 144 പ്രകാരം ഉദ്യോഗസ്ഥർക്ക് ലഭ്യമായ വിവരങ്ങൾ വെച്ച് നികുതി നിർണയിക്കാം. ഇത് പലപ്പോഴും ഉയർന്ന നികുതി ബാധ്യതയിലേക്ക് നയിക്കും.
അപ്പീൽ നിയന്ത്രണങ്ങൾ: ഉയർന്ന നികുതി ഡിമാൻഡിനെതിരെ അപ്പീൽ നൽകണമെങ്കിൽ നികുതി കുടിശ്ശികയുടെ കുറഞ്ഞത് 20% മുൻകൂറായി അടയ്ക്കണം.
നിയമനടപടികൾ: മനഃപൂർവം വീഴ്ചവരുത്തിയെന്ന് തെളിഞ്ഞാൽ തടവുശിക്ഷ വരെ ലഭിച്ചേക്കാം.
Content Highlights: Verify notice details against Form 16 and AIS., Log in to the official e-filing portal to submit a response., Understand the risks of ignoring notices, including penalties and prosecution., Follow the step-by-step 'Pending Actions' procedure for compliance.
Published: 04 Aug 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented