ന്യൂഡല്‍ഹി: ഗുജറാത്തിലെ നര്‍മദാ ജില്ലയിലെ കെവാദിയ ഗ്രാമത്തിലുള്ള 'ഐക്യത്തിന്റെ പ്രതിമ' വില്‍ക്കുന്നതിന് ഒഎല്‍എക്‌സില്‍ പരസ്യം.

To advertise here,

30,000 കോടി രൂപയ്ക്കാണ് അജ്ഞാതനായ വ്യക്തി പരസ്യം നല്‍കിയത്. ഉടനെതന്നെ പോലീസ് കേസെടുത്തു. 

കോവിഡ് ബാധയെചെറുക്കുന്നതിന് ആശുപ്രതികളില്‍ സൗകര്യമൊരുക്കുന്നതിനാണ് പ്രതിമ വില്‍ക്കുന്നതെന്നും പരസ്യപ്പെടുത്തിയിരുന്നു. 

കേസെടുത്ത ഉടനെ പരസ്യം പിന്‍വലിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധം, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്നീ നിയമങ്ങള്‍ പ്രകാരം വഞ്ചനയ്ക്കുംമറ്റുമാണ് കേസെടുത്തതെന്ന് കെവാദിയ പോലീസ് അറിയിച്ചു. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്മാരകം വില്‍ക്കാന്‍ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചതായി സ്റ്റേച്യു ഓഫ് യൂണിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. 

182 അടി ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രദിമ 2018 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. 33 മാസംകൊണ്ട് 3000 കോടി രൂപ ചെലവഴിച്ചാണ് ഈ സ്മാരകം നിര്‍മിച്ചത്.