കൊച്ചി: മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഐ-മിറ നോളജ് സൊലൂഷന്‍സിന്റെയും സംയുക്ത സംരഭമായ ഫെയ്ത്ത് മാര്‍ക്കറ്റ് റിസര്‍ച്ച് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.  

To advertise here,

മാര്‍ക്കറ്റ് റിസര്‍ച്ച്, ഡാറ്റ അനലിറ്റിക്‌സ് മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ് ഫെയ്ത്ത്. വ്യവസായ മേഖലകളിലുടനീളം മികച്ച പ്രവര്‍ത്തന ചരിത്രമുള്ള കമ്പനിക്ക് ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. 

റീട്ടെയില്‍ മേഖലയിലെ ഗവേഷണം, പോയന്റ് ഓഫ് സെയില്‍സ് വിശകലനം, കണ്‍സ്യൂമര്‍ സ്റ്റഡീസ്, പ്രാദേശിക ബ്രാന്‍ഡുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍, പരസ്യ ഗവേഷണം, സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതാ പഠനം എന്നിവ ഉള്‍പ്പടെയുള്ള സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള വ്യവസായ പ്രമുഖരാണ് ഫെയ്ത്ത് സ്ഥാപിച്ചത്. 

പരിചയസമ്പന്നരായ പ്രൊഫഷണലുകളും യുവ പ്രതിഭകളുമടങ്ങുന്ന ടീമാണ് ഫെയ്ത്തിലുള്ളത്. വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാനും പ്രസക്തവും പ്രവര്‍ത്തനക്ഷമവുമായ ഉള്‍ക്കാഴ്ച നല്‍കാനും കമ്പനിക്ക് അത് മുതല്‍ക്കൂട്ടാകും. ഇന്ത്യയിലുടനീളമുള്ള വിപണി സ്ഥിതിവിവരക്കണക്കുളുടെയും ഡാറ്റാ വിശകലനത്തിന്റെയും മുന്‍നിര ദാതാവാകാനുള്ള കമ്പനിയുടെ ശ്രമമാണ് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള വ്യാപനത്തിനു പിന്നില്‍. കൂടുതല്‍ വിരവങ്ങള്‍ക്ക്: ഡോ. വിനീത് കുമാര്‍ നായര്‍ (മൊബൈല്‍ 8129401036).