കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്കിന് 2022 ജൂലായ്-സെപ്റ്റംബർ പാദത്തിൽ 120.55 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 118.57 കോടിയായിരുന്നു ലാഭം.

To advertise here,

അറ്റപലിശ വരുമാനം 17 ശതമാനം വർധിച്ച് 310.7 കോടി രൂപയായെങ്കിലും പലിശ ഇതര വരുമാനം 25 ശതമാനം ഇടിഞ്ഞ് 44.9 കോടി രൂപയായതാണ് ലാഭ വളർച്ചയെ ബാധിച്ചത്. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 1.65 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. മൂലധന പര്യാപ്തത അനുപാതം 25.14 ശതമാനം എന്ന ശക്തമായ നിലയിലാണ്.