കൊച്ചി: സി.എസ്.ബി. ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (2021-22) നാലാം പാദത്തിൽ 130.67 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2020-21 സാമ്പത്തികവർഷം മാർച്ച് പാദത്തിൽ 42.89 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. പ്രവർത്തനലാഭം 77 ശതമാനം വർധിച്ച് 142.05 കോടി രൂപയായി.
നിരവധി വെല്ലുവിളികൾക്കിടയിലും റെക്കോഡ് ലാഭം നേടാൻ ബാങ്കിന് സാധിച്ചെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ പ്രളയ് മണ്ഡൽ പറഞ്ഞു. 458.49 കോടി രൂപയാണ് വർഷിക അറ്റാദായം. മുൻവർഷം ഇത് 218.40 കോടി രൂപയായിരുന്നു. ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തികവർഷം 79 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചു. ബാങ്കിന്റെ അറ്റ നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 1.17 ശതമാനത്തിൽനിന്ന് 0.68 ശതമാനമായി താഴ്ന്നു.
Content Highlights: CSB Bank net profit jumps to Rs 130.67 crore in March quarter
Published: 07 May 2022, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented