
രാജ്യത്തെ പ്രമുഖ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധി നേരിടുമ്പോള്‍ അനിശ്ചിതാവസ്ഥയിലായത് 13,500 ഓളംവരുന്ന ജീവനക്കാര്‍. എഡ്യുടെക് കമ്പനിയായ ബൈജൂസും ഫിന്‍ടെക് സ്ഥാപനമായ പേടിഎമ്മുമാണ് നിലനില്പിനായി പിടിവള്ളിതേടുന്നത്.
പേടിഎമ്മില്‍ 7000പേരും ബൈജൂസില്‍ 6,500 പേരുമാണ് ജീവനക്കാരായുള്ളതെന്ന് ജോബ് സൈറ്റായ എക്‌സ്‌ഫെനോ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നു.
രണ്ടു വര്‍ഷം മുമ്പ് 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ബൈജൂസ് ഒരു വര്‍ഷത്തിലേറെയായി പ്രതിസന്ധി നേരിടുകയാണ്. ഏറ്റവുമൊടുവില്‍ നേതൃമാറ്റത്തിനുള്ള ആവശ്യവുമായി നിക്ഷേപകര്‍ രംഗത്തെത്തിക്കഴിഞ്ഞു. തുടര്‍ച്ചയായുള്ള പരിച്ചുവിടലും ശമ്പളം വൈകലും കമ്പനി വിടാനാഗ്രഹിക്കുന്ന ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവരുത്തി.
റിസര്‍വ് ബാങ്കിന്റെ നടപടിയാണ് പേടിഎമ്മിന് തിരിച്ചടിയായത്. ഒരു മാസത്തിനുള്ളില്‍ ബാങ്കിങ് സേവനങ്ങളെല്ലാം നിര്‍ത്തിവെക്കാന്‍ ജനുവരി 31നാണ് റിസര്‍വ് ബാങ്ക് ഉത്തരവിട്ടത്. നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ ഉടനെ ഉദ്ദേശിക്കുന്നില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Crisis at Byjus and Paytm: Around 13,500 employees seek other jobs
Published: 14 Feb 2024, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented