രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ 119-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ബാങ്കിംഗ്, റീട്ടെയിൽ, എം.എസ്.എം.ഇ തുടങ്ങിയ മേഖലകൾക്കായി പ്രത്യേക പദ്ധതികൾ അവതരിപ്പിച്ചു. വിശ്വാസ്യതയുടെ നേതൃത്വം എന്നതാണ് ഈ വർഷത്തെ സ്ഥാപക ദിന പ്രമേയം.

To advertise here,

ബാങ്കിന്റെ ആഗോള ബ്രാൻഡ് അംബാസഡറായ സച്ചിൻ തെണ്ടുൽക്കർ ബാങ്കിന്റെ പരിഷ്‌കരിച്ച മൊബൈൽ ബാങ്കിംഗ് ആപ്പ് ഉദ്ഘാടനം ചെയ്തു. ലളിതവും സുരക്ഷിതവും വേഗമേറിയതും വ്യക്തിഗതവുമായ ഡിജിറ്റൽ ബാങ്കിംഗ് അനുഭവം നൽകുന്നതിനായി വികസിപ്പിച്ചാണ് ആപ്പ്.

ചടങ്ങിൽ ഗ്ലോബൽ കേപ്പബിലിറ്റിക്കും ഇന്നവേഷൻ ആാൻഡ് ട്രാൻസ്‌ഫോർമേഷൻ സെന്ററിനും തുടക്കമിട്ടു. സാങ്കേതിക ഗവേഷണം, ഡിജിറ്റൽ മാറ്റങ്ങൾ, നവീന ആശയങ്ങൾ എന്നിവയുടെ സ്ട്രാറ്റജിക് ഹബ്ബായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം, ഭാവിയിലേക്കുള്ള ആധുനിക ബാങ്കിംഗ് പരിഹാരങ്ങൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഉപഭോക്താക്കൾക്ക് ബഹുഭാഷാ വോയ്‌സ് ബാങ്കിങ് സേവനം ലഭ്യമാക്കുന്നതിനായി ഇന്റലിജന്റ് വെർച്വൽ ഫ്രണ്ട് ഓഫീസ് 'അദിതി 2.0' പുറത്തിറക്കി.