വിപണിയില്‍ നിക്ഷേപം നടത്തുന്ന സമയത്തേക്കാള്‍ എത്ര കാലം നിക്ഷേപം നിലനിര്‍ത്തുന്നു എന്നതാണ് പ്രധാനം. നേരത്തെ ആരംഭിക്കുക, എസ്‌ഐപികളില്‍ സ്ഥിരത പുലര്‍ത്തുക, വിപണിയിലെ ചാഞ്ചാട്ടങ്ങളെ നിയന്ത്രിക്കാനും കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കാനും റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെ ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക.

To advertise here,

വിപണിയില്‍ ചാഞ്ചാട്ടം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയം എന്ന ഒന്നില്ല. യോജിച്ച സമയത്തിനായി കാത്തിരുന്നാല്‍ അവസരം നഷ്ടമായേക്കാം. വിപണിയിലെ ശരിയായ സമയം കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം വിപണിയില്‍ എത്ര സമയം തുടരുന്നു എന്നതാണ്.

നേട്ടത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും നേരത്തെ തുടങ്ങുകയും സ്ഥിരത പുലര്‍ത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്ക് പോലും വിപണിയുടെ ചലനങ്ങള്‍ സ്ഥിരമായി പ്രവചിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആഗോള സംഭവങ്ങള്‍, സര്‍ക്കാര്‍ നയങ്ങള്‍, വരുമാനക്കണക്കുകള്‍, നിക്ഷേപക വികാരം തുടങ്ങി നിരവധി ഘടകങ്ങളോട് വിപണികള്‍ പ്രതികരിക്കുന്നു. അവയില്‍ മിക്കതും പ്രവചനാതീതമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നിലനിര്‍ത്തുന്നത് കോമ്പൗണ്ടിംഗിന് അവസരം നല്‍കും. ഇത് ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.

റുപ്പീ കോസ്റ്റ് ആവറേജിംഗ്

ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. രവി എന്നയാള്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ പ്രതിമാസം 5,000 രൂപയുടെ ഒരു എസ്‌ഐപി ആരംഭിക്കുന്നുവെന്ന് കരുതുക. നാല് മാസം പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റെ നിക്ഷേപത്തിന്റെ മൂല്യം എങ്ങനെയായിരുന്നുവെന്ന് നോക്കാം.

ഇപ്പോള്‍, രവിയുടെ ഓരോ യൂണിറ്റിനുമുള്ള ശരാശരി ചെലവ് = 20,000 / 525 = 38.10 രൂപ(ഒരു യൂണിറ്റിന്).ഇതാണ് റുപ്പീ കോസ്റ്റ് ആവറേജിങിന്റെ നേട്ടം.

നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുകയാണ് എസ്‌ഐപിയിലൂടെ. വിപണി താഴ്ന്നിരിക്കുമ്പോള്‍ കൂടുതല്‍ യൂണിറ്റുകളും വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ കുറച്ച് യൂണിറ്റുകളും ലഭിക്കുന്നു. നിക്ഷേപ ചെലവ് ശരാശരിയാക്കാനും വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ ആഘാതം കുറയ്ക്കാനും ഇതിലൂടെ കഴിയും.

വിപണിയുടെ സമയം-കണ്ടെത്താനാകുമോ?

സാമ്പത്തിക ആസ്തിയുടെ ഭാവിയിലെ ചലനങ്ങള്‍ പ്രവചിച്ചുകൊണ്ട് വാങ്ങാനോ വില്‍ക്കാനോ എടുക്കുന്ന തീരുമാനമാണ് ഇവിടെ വിവക്ഷിക്കുന്നത്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ പ്രവചിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും സമ്മര്‍ദത്തിനും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

മറ്റുള്ളവര്‍ സാധാരണ തിരമാലകളില്‍ സ്ഥിരമായി സര്‍ഫ് ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായ തിരമാല പിടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണിത്. വിപണിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വിപണി നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്. വിപണിയിലെ ചാഞ്ചാട്ടം ഒരു വെല്ലുവിളിയാകാം എന്നാല്‍ റുപ്പീ കോസ്റ്റ് ആവറേജിംഗിലൂടെ അതിന്റെ ആഘാതം നിയന്ത്രിക്കാന്‍ എസ്‌ഐപികള്‍ക്ക് കഴിയും. ഓര്‍ക്കുക, വിപണിയെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിയില്ല. അതേസമയം, അച്ചടക്കമുള്ള നിക്ഷേപകനാകാന്‍ കഴിയും.

വിപണി ഇടിയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കുന്നു. ഇതാണ് റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെ ഗുണം!

നിങ്ങള്‍ ഒരു നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുന്നു, വിപണി താഴ്ന്നിരിക്കുമ്പോള്‍ കൂടുതല്‍ യൂണിറ്റുകളും വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ കുറഞ്ഞ യൂണിറ്റുകളും വാങ്ങുന്നു, ഇത് നിങ്ങളുടെ നിക്ഷേപച്ചെലവ് സ്വയമേവ ശരാശരിയാക്കുകയും വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 

വിപണി ഇടിയുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കുന്നു

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിഫ്റ്റി 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്സുമായി (TRI) ബന്ധിപ്പിച്ചിട്ടുള്ള എസ്ഐപി വഴി എല്ലാ മാസവും 1,00,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക.

  • ഗ്രാഫിലെ സ്വര്‍ണ്ണ നിറത്തിലുള്ള രേഖ നിഫ്റ്റി 50 TRIയുടെ (വിപണി മൂല്യം) ചലനത്തെ കാണിക്കുന്നു.
  • ഓരോ മാസവും 1,00,000 രൂപയുടെ നിക്ഷേപത്തിന് എത്ര യൂണിറ്റുകള്‍ ലഭിക്കുന്നു എന്ന് നീല വരകളും കാണിക്കുന്നു.

ശ്രദ്ധേയമായ വസ്തുത:

  • ·വിപണി ഇടിയുമ്പോള്‍ ഒരു യൂണിറ്റിന്റെ വില കുറവായിരിക്കും. അതിനാല്‍ നിങ്ങളുടെ 1,00,000 രൂപ കൊണ്ട് കൂടുതല്‍ യൂണിറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
  • വിപണി ഉയരുമ്പോള്‍ ഒരു യൂണിറ്റിന്റെ വില കൂടുതലായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് കുറച്ച് യൂണിറ്റുകളെ ലഭിക്കുകയുള്ളൂ. വില കുറയുമ്പോള്‍ കൂടുതല്‍ യൂണിറ്റുകളും വില കൂടുമ്പോള്‍ കുറച്ച് യൂണിറ്റുകളും വാങ്ങുന്ന ഈ പ്രക്രിയയെ റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്ന് പറയുന്നു. വിപണിയിലെ ഇടിവുകളില്‍ കൂടുതല്‍ യൂണിറ്റുകള്‍ സമാഹരിക്കാന്‍ ഈ രീതി നിക്ഷേപകരെ സഹായിക്കും. കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വരുമാനത്തില്‍ മാര്‍ക്കറ്റ് ടൈമിംഗിന്റെ സ്വാധീനം കുറയ്ക്കാനും ഇതിലൂടെ കഴിയും.

എസ്ഐപി മികച്ചതാവുന്നത് എന്തുകൊണ്ടാണ്?

അച്ചടക്കം: സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി എസ്ഐപി-വഴി എല്ലാ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നു.

താങ്ങാവുന്ന തുക: പ്രതിമാസം 250 രൂപ പോലെയുള്ള ചെറിയ തുകയില്‍ തുടങ്ങാം. ക്രമേണ കൂട്ടുകയും ചെയ്യാം.

കൂട്ടുപലിശയുടെ ശക്തി: എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയധികം സമയം പണത്തിന് വളരാന്‍ ലഭിക്കുന്നു.

വഴക്കം: എപ്പോള്‍ വേണമെങ്കിലും എസ്ഐപി താല്‍ക്കാലികമായി നിര്‍ത്താനോ തുക കൂട്ടാനോ അല്ലെങ്കില്‍ പൂര്‍ണ്ണമായി നിര്‍ത്താനോ സാധിക്കും.

സാമ്പത്തിക ലക്ഷ്യങ്ങള്‍: കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കല്‍ ജീവിതം, സ്വപ്ന ഭവനം പോലുള്ള ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതി.

ചാഞ്ചാട്ടവും എസ്ഐപിയും

വിപണിയില്‍ ചാഞ്ചാട്ടം പ്രകടമാണെങ്കിലും താത്കാലികമായിരിക്കും. അതേസമയം വളര്‍ച്ചയാകട്ടെ ദീര്‍ഘകാലത്തേക്കുള്ളതാണ്.

എസ്ഐപി വഴി നിക്ഷേപിക്കുമ്പോള്‍:

  • റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെ പ്രയോജനം നേടാം.
  • മാര്‍ക്കറ്റ് ടൈമിംഗിന്റെ സമ്മര്‍ദം കുറയ്ക്കാം.
  • സാമ്പത്തിക യാത്രയില്‍ ശരിയായ പാതയില്‍ തുടരാം.

കാരണം എസ്ഐപിക്ക് നഷ്ടസാധ്യത നിയന്ത്രിക്കാന്‍ മാത്രമല്ല വിപണിയിലെ ചാഞ്ചാട്ടത്തെ അവസരമാക്കി മാറ്റാനും കഴിയും.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം:

  • അനുയോജ്യമായ വിപണി സാഹചര്യത്തിനായി കാത്തിരിക്കേണ്ടതില്ല.
  • നേരത്തെ നിക്ഷേപം തുടങ്ങാനും ചിട്ടയായി നിക്ഷേപിക്കാനും തയ്യാറാകുക. കാലക്രമേണ എസ്ഐപി നിക്ഷേപം വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യാന്‍ ഉപകരിക്കും. റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെയും സമയത്തിന്റെയും ശക്തി നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യും.

മുന്നറിയിപ്പ്: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്ഐപി) ലാഭമോ വിപണി ഇടിയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് സംരക്ഷണമോ ഉറപ്പുനല്‍കുന്നില്ല. ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിവിന് വേണ്ടിമാത്രമാണ്. നിക്ഷേപകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളായോ ശുപാര്‍ശകളായോ കണക്കാക്കേണ്ടതില്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്‌കീമുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധയോടെ വായിക്കുക.