മ്യൂച്വല്‍ ഫണ്ടുകളില്‍ അവകാശികളില്ലാത്ത നിക്ഷേപത്തില്‍ വന്‍വര്‍ധന. മുന്‍ വര്‍ഷത്തെ 2,862 കോടി രൂപയില്‍നിന്ന് 3,452 കോടിയായി. 21 ശതമാനമാണ് വര്‍ധന. അവകാശികളില്ലാത്ത ഡിവിഡന്‍ഡ് തുകയില്‍ 26.5 ശതമാനവും അവകാശികളില്ലാത്ത റിഡംപ്ഷന്‍(നിക്ഷേപം പിന്‍വലിക്കല്‍) തുകയില്‍ 10.1 ശതമാനവും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, വീട്ടുവിലാസം എന്നിവ മാറുമ്പോള്‍ ഫണ്ട് കമ്പനികളെയോ രജിസ്ട്രാര്‍മാരെയോ അറിയക്കാത്തതിനാലാണ് ഇപ്രകാരം സംഭവിക്കുന്നത്. ഫോളിയോയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ത്തലാക്കുകയോ മാറ്റുകയോ ചെയ്യുമ്പോഴും അറിയിക്കേണ്ടതുണ്ട്.
നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നത് തടയാന്‍ സെബിയും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യും അടുത്തയിടെ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു.
മിത്ര പ്ലാറ്റ്‌ഫോം: നിഷ്‌ക്രിയവും അവകാശികളില്ലാത്തതുമായ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ കണ്ടെത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന ഡാറ്റാബേസ് ആണിത്.
നോമിനേഷന്‍: ഭാവിയില്‍ അവകാശികളില്ലാത്ത നിക്ഷേപം ഉണ്ടാകാതിരിക്കാന്‍ നോമിനേഷന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. നോമിനിയുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, വീടിന്റെ വിലാസം, ഐഡി കാര്‍ഡ് വിവരങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കി.
ഡിജിലോക്കര്‍: നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ട്, ഡീമാറ്റ് ഹോള്‍ഡിങ് സ്റ്റുമെന്റുകള്‍ ഡിജിലോക്കര്‍ വഴി സൂരക്ഷിതമായി സൂക്ഷിക്കാന്‍ സൗകര്യമൊരുക്കി.
യൂണിഫൈഡ് ഇന്‍വെസ്റ്റര്‍ ആപ്പ്: നിക്ഷേപകര്‍ക്ക് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്ന ആപ്പ് പുറത്തിറക്കി.
തെറ്റായ അവകാശവാദങ്ങളിലൂടെ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്ന ഫിന്‍ഫ്‌ളുവന്‍സര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുമായി സഹകരിക്കുന്നതില്‍ നിന്ന് അംഗീകൃത സ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും ഈയിടെയാണ്.
Content Highlights: Unclaimed mutual fund investments are rising significantly. Learn why and what steps to take to protect your money and ensure returns. Includes details on nomination, DigiLocker, and more.
Published: 29 Sept 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented