മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 9.87 ശതമാനമായി. മേയ് മാസത്തിൽ 9.68 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, മിനറൽ ഓയിൽ, രാസ വസ്തുക്കൾ എന്നിവയുടെ വിലക്കയറ്റമാണ് കാരണം.

To advertise here,

വിലക്കയറ്റം ഇങ്ങനെ:

  • ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം മേയ് മാസത്തിലെ 3.6 ശതമാനത്തിൽനിന്ന് 5.49 ശതമാനമായി.
  • ഭക്ഷ്യേതര വസ്തുക്കളുടെ പണപ്പെരുപ്പം 9.49 ശതമാനത്തിൽനിന്ന് 11.07 ശതമാനമായി.
  • ഇന്ധനം, ഊർജം എന്നീ മേഖലകളിലെ പണപ്പെരുപ്പം 27.41 ശതമാനമെന്ന നിലയിൽ തുടരുന്നു. മേയ് മാസത്തിലെ 30.33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവുണ്ടായിട്ടുണ്ട്.
  • മിനറൽ ഓയിലുകൾ: ജൂണിൽ 46.48 ശതമാനമാണ് രേഖപ്പെടുത്തിയത് (മേയ് മാസത്തിൽ 49.82%).
  • ക്രൂഡ് ഓയിലും പ്രകൃതിവാതകവും: 61.51 ശതമാനത്തിൽ നിന്ന് 34.75 ശതമാനമായി കുറഞ്ഞു.
  • വൈദ്യുതി മേഖലയിൽ -0.76 ശതമാനം എന്ന നിരക്കിൽ കുറവ് തുടരുന്നു.

നിർമിത ഉത്പന്നങ്ങളുടെ (Manufactured Produtct) പണപ്പെരുപ്പ നിരക്ക് 7.48 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു.

ഭക്ഷ്യ വിഭാഗം: പണപ്പെരുപ്പം 6.14 ശതമാനത്തിൽനിന്ന് 7.2 ശതമാനമായി.

തുണിത്തരങ്ങൾ: കഴിഞ്ഞ മാസത്തെ 10.22 ശതമാനത്തിൽനിന്ന് 10.85 ശതമാനമായി ഉയർന്നു.

അടിസ്ഥാന ലോഹങ്ങൾ: 12.31 ശതമാനം എന്ന ഉയർന്ന നിരക്കിൽ തുടരുന്നു.

രാസവസ്തുക്കൾ: പണപ്പെരുപ്പം 13.4 ശതമാനത്തിൽനിന്ന് 12.78 ശതമാനമായി.

സൂചിക / വിഭാഗം

മേയ്‌ (%)

ജൂൺ (%)

മൊത്തവില

പണപ്പെരുപ്പം (WPI)

9.68

9.87

റീട്ടെയിൽ

പണപ്പെരുപ്പം (CPI)

3.93

4.38

ഭക്ഷ്യവില

 (CFPI)

4.78

5.32

പ്രാഥമിക വസ്തുക്കൾ

4.99

7.00

ഇന്ധനം, ഊർജം

30.33

27.41

നിർമിത വസ്തുക്കൾ

7.48

7.48

WPI ഭക്ഷ്യ സൂചിക

4.49

6.14

ഭക്ഷ്യവസ്തുക്കളുടെയും അടിസ്ഥാന അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റം വരും മാസങ്ങളിലും സമ്പദ്‌വ്യവസ്ഥയിൽ സമ്മർദം ചെലുത്തിയേക്കാം.