പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിലും കുതിച്ച് സർക്കാർ കടപ്പത്ര ആദായം. സംസ്ഥാനങ്ങളുടെ ധനകമ്മി വർധന, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുള്ള ആഗോള സാമ്പത്തിക അസ്ഥിരത, വിദേശ നാണ്യ നീക്കിയിരിപ്പിലെ കുറവ് എന്നിവയാണ് കാരണം. ആഗോളതലത്തിൽ കടപ്പത്ര ആദായം കൂടുന്ന സാഹചര്യവും സ്വാധീനിക്കുന്നുണ്ട്. വൈകാതെ പണപ്പെരുപ്പം കൂടാനും സർക്കാർ കടപ്പത്ര ആദായം 7.50 ശതമാനംവരെ ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വർധന ഇങ്ങനെ
- 2025 മേയ് മുതൽ 10 വർഷത്തെ ബെഞ്ച്മാർക്ക് സർക്കാർ സെക്യൂരിറ്റി ആദായം 90 ബേസിസ് പോയിന്റ് വർധിച്ചു.
- സാധാരണഗതിയിൽ പലിശ നിരക്ക് കുറയുമ്പോൾ കടപ്പത്ര ആദായം താഴേണ്ടതാണ്. എന്നാൽ ഈ കാലയളവിൽ റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റും സി.ആർ.ആർ 100 ബേസിസ് പോയിന്റും കുറഞ്ഞിട്ടും ആദായം കൂടുകയാണുണ്ടായത്.
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൊതു വിപണി (OMO) ഇടപെടലുകളിലൂടെ 9.8 ലക്ഷം കോടി വിപണിയിലെത്തിച്ചിട്ടും കടപ്പത്ര ആദായ വർധന നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ബോണ്ട് വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- കേന്ദ്രസർക്കാർ ധനക്കമ്മി കുറച്ചുകൊണ്ടുവരുമ്പോൾ (6.7%ൽ നിന്ന് 4.5% ആയി) സംസ്ഥാനങ്ങളുടെ സംയോജിത ധനക്കമ്മി വർധിക്കുന്നതായാണ് കാണുന്നത്.
- പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്ന പണം കൈമാറ്റ പദ്ധതികൾ (Cash Transfers) ധനക്കമ്മി വർധിപ്പിച്ചു. 2023 സാമ്പത്തിക വർഷത്തിൽ ജി.ഡി.പി.യുടെ 0.1 ശതമാനമായിരുന്നത് 2026-ൽ 0.5 ശതമാനമായി ഉയരുമെന്ന് കണക്കാക്കുന്നു.
- സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ (SDL) ജി.ഡി.പി.യുടെ 2.0 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി. വിപണിയിൽ ലഭ്യമായ ഫണ്ടുകൾക്കായി കേന്ദ്ര ബോണ്ടുകളുമായി മത്സരിക്കാൻ ഇടയാക്കുകയും ആദായം കൂടുകയും ചെയ്തു.
വിദേശ നാണയ നീക്കിയിരിപ്പിലെ മാറ്റങ്ങൾ
- പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം തുടർച്ചയായി മൂന്നാം വർഷമാണ് കമ്മി നേരിടേണ്ടിവരുന്നത്.
- ആർബിഐയുടെ പണനയം, വിനിമയ നിരക്ക് ഇടപെടലുകൾ, പലിശ നിരക്കുകൾ എന്നിവ തമ്മിലുള്ള സംഘർഷം വിപണിയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.
പശ്ചിമേഷ്യൻ പ്രതിസന്ധിയും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും
- ഇറാനും യു.എസും തമ്മിലുള്ള സംഘർഷവും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.
- ക്രൂഡ് ഇറക്കുമതിക്കായി ഗൾഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇന്ധന, വളം വിലകളിലെ വർധന തിരിച്ചടിയാകുന്നു.
- വ്യാപാര കമ്മി രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചു. ഭാവിയിൽ പണപ്പെരുപ്പത്തിനും വളർച്ചാ മുരടിപ്പിനും ഇത് കാരണമായേക്കാം.
ആഗോള പ്രവണതകൾ
| രാജ്യം | 10 വർഷ സോവറിൻ യീൽഡ് വർധന |
|---|---|
| ജപ്പാൻ, യുകെ, യുഎസ്, കാനഡ, ഇറ്റലി, സ്പെയിൻ, ദക്ഷിണ കൊറിയ | 50 ബേസിസ് പോയന്റിലധികം |
| ഇന്ത്യ | 43 ബേസിസ് പോയിൻ്റ് (പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശേഷം) |
സംഭവിച്ചേക്കാവുന്നത്
- ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2026-ലെ 2.1 ശതമാനത്തിൽ നിന്ന് 5-6 ശതമാനത്തിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
- 10 വർഷത്തെ സർക്കാർ കടപ്പത്ര ആദായം 7.25 - 7.50 ശതമാനം വരെ ഉയർന്നേക്കാം. റഷ്യ-ഉക്രെയ്ൻ യുദ്ധകാലത്തെ നിരക്കുകൾക്ക് തുല്യമാണിത്.
പരിഹാര മാർഗങ്ങൾ
- ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിൽ നിയന്ത്രണങ്ങളും പണലഭ്യതയും ഉറപ്പാക്കുക.
- ആഗോള വിപണിയുമായി കടപ്പത്ര സൂചികയുടെ ബന്ധിപ്പിക്കൽ വേഗത്തിലാക്കുക, വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകുക, എൻ.ആർ.ഐ നിക്ഷേപങ്ങൾക്ക് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.
- നിയമ ചട്ടക്കൂടുകൾ ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന കടം കൈകാര്യം ചെയ്യുന്നതിനുള്ള നയങ്ങൾ പരിഷ്കരിക്കുക.
Content Highlights: Government bond yields are projected to rise to 7.50% in 2026., State fiscal deficits are widening due to cash transfer schemes., Geopolitical tensions in the Middle East are impacting oil prices and the rupee., Inflation is expected to climb from 2.1% to 5-6% by 2026., Recommended policy shifts include tax incentives for foreign investors and NRI-focused bond schemes.
Published: 22 May 2026, 11:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented