ആഗോളതലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ വരുംദിവസങ്ങളിലും വിപണിയില്‍ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാം.

കഴിഞ്ഞ ദിവസത്തെ വൻ വർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 6,280 രൂപ കുറഞ്ഞ് 1,24,080 രൂപയായി. രാവിലെ 5,240 രൂപയും ഉച്ചയ്ക്കുശേഷം 1,040 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന്റെ വിലയാകട്ടെ 785 രൂപ താഴ്ന്ന് 15,510 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ ട്രോയ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലെത്തുകയും ചെയ്തു. റെക്കോഡ് ഉയരമായ 5,594.82 ഡോളറിൽനിന്നായിരുന്നു തിരിച്ചിറക്കം. വെള്ളിയുടെ വിലയാകട്ടെ രണ്ട് ശതമാനമാണ് കുറഞ്ഞത്. 121 ഡോളറിൽനിന്ന് 115 ഡോളർ നിലവാരത്തിലെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,83,962 നിലവാരത്തിലാണ്. കഴിഞ്ഞ ദിവസം 1,93,096 രൂപയായിരുന്നു. വെള്ളിയുടെ വില കിലോഗ്രാമിന് 4,20,048 രൂപയിൽനിന്ന് 3,83,898 രൂപയായി.
ആഗോളതലത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാം.
Content Highlights: Gold prices plummet by ₹5,240 per pavan, reaching ₹1,25,120. Significant drop observed in gram price and international markets.
Published: 30 Jan 2026, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented