സ്വർണ വിലയിൽ കനത്ത ഇടിവ് തുടരുന്നു. തിങ്കളാഴ്ച രണ്ട് തവണയായി പവന്റെ വിലയിൽ 9,840 രൂപയുടെ ഇടിവുണ്ടായി. രാവിലെ 6,640 രൂപയും ഉച്ചകഴിഞ്ഞ് 3,200 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ 23,240 രൂപയുടെ ഇടിവാണ് നാല് ദിവസത്തിനിടെയുണ്ടായത്. 13,490 രൂപയാണ് ഗ്രാമിന്. 14,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം.
രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച.
രാജ്യത്തെ കമ്മോഡിറ്റി വിപണയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത.
Content Highlights: Gold prices continue to plummet, with a significant drop of ₹6,640 per Pavan on Monday. Discover the latest rates and potential future fluctuations.
Published: 02 Feb 2026, 09:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented