ഭാരതത്തിന്റെ എഴുപത്തഞ്ചാം സ്വതന്ത്ര വർഷത്തിന്റെ ഭാഗമായി ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയുടെ ഭാഗമായി ഒറ്റദിവസം കൊണ്ട് 75000 കിലോ ഏലക്ക ലേലംചെയ്യുന്നു. ഇരുപത്തിയാറാം തീയതിയാണ് സ്പൈസസ് ബോർഡ് ഇ-ഓക്ഷൻ സംഘടിപ്പിക്കുന്നത്.
ഏലക്കൃഷിക്കാരയെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരികളെയും ഒരേ പ്ലാറ്റഫോമിൽ ഒന്നിച്ചുകൊണ്ടുവരികയും അവർക്കു പരസ്പരം വ്യാപാരം നടത്താനാവുന്ന ഒരു സൗഹൃദ വേദി ഒരുക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
'നിലവിലുള്ള ഇ-ലേലങ്ങൾക്കു പുറമെയാണ് എഴുപത്തയ്യായിരം കിലോ ഏലക്കയുടെ വ്യാപാരമെന്ന് സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ പറഞ്ഞു. ഏല കർഷകർക്ക് ഇതുവഴി മെച്ചപ്പെട്ട വില നേടാൻ ലേലം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷൻ സെൻററിലാണ് ഇ-ലേലം നടക്കുക.
Published: 11 Oct 2021, 02:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented