തിരൂർ: സിറ്റി ഹോട്ടൽ ഗ്രൂപ്പ് ചെയർമാനും പൗരപ്രമുഖനും പഞ്ചാരമൂല സ്വദേശിയും ഇപ്പോൾ നോർത്ത് അന്നാര ബദരിയ്യ മസ്ജിദിന് സമീപം താമസക്കാരനുമായ പഴയ പുത്തൻവീട്ടിൽ ഏനുദ്ദീൻ കുട്ടി ഹാജി (74) അന്തരിച്ചു. എം.ഇ.എസ്. തിരൂർ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഏറ്റിരിക്കടവ് മഹല്ല് മസ്ജിദ് പുനർനിർമാണ കമ്മിറ്റി അംഗം, മസ്ജിദ് സഫ പരിപാലന കമ്മിറ്റി അംഗം, തിരൂർ സൗഹൃദ വേദി വൈസ് പ്രസിഡന്റ്, റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ്, ജെ.സി.ഐ. തിരൂർ വൈസ് പ്രസിഡന്റ്, തിരൂർ ഫ്രൈഡേ ക്ലബ് മെമ്പർ, സീനിയർ ചേംബർ തിരൂർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

To advertise here,

പിതാവ്: തിരൂർ സിറ്റി ഗ്രൂപ്പ് സ്ഥാപകൻ പരേതനായ പി.പി. മൊയ്തീൻ കുട്ടി ഹാജി. മാതാവ്: പരേതയായ ഖദീജ ബീവി. ഭാര്യ: റുഖിയ വണ്ടൂർ. മക്കൾ: ശബ്‌ന, ഷനൂബ് (മാനേജിങ് ഡയരക്ടർ കൈസാൻ ഗ്രൂപ്പ്, റിസാൻ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, ജി.സി.സി, മലേഷ്യ, ഇന്ത്യ), ഷിജാസ് (സിറ്റി മെഡിക്കൽസ്), മരുമക്കൾ: സിദ്ധീഖ് പി. കൊയിലാണ്ടി (അബുദാബി), റൈസ തൃത്താല, ഡോ. സന എടവണ്ണപ്പാറ (സന ഡെന്റൽ ക്ലിനിക്, മങ്ങാട്). സഹോദരങ്ങൾ: പി.പി. ബഷീർ (ഡയറക്ടർ സിറ്റി ഹോട്ടൽ, സിറ്റി പ്ലാസ ഓഡിറ്റോറിയം, ഉണ്യാൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ്), പി.പി. അബ്ദുറഹ്‌മാൻ (ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തിരൂർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി).

ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപതിന് ഉണ്യാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.