ശ്രീകണ്ഠപുരം: കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനും ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ നടത്തുന്ന 'നിർമലം – പുതുയുഗ ശുചിത്വ കേരളം' ഇരിക്കൂർ നിയോജക മണ്ഡലംതല കാംപെയ്ൻ നടത്തി. സജീവ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്‌സൺ

To advertise here,

ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ സുനിൽ കുമാർ വിഷയാവതരണം നടത്തി. വൈസ് ചെയർപേഴ്സൺ നിഷിതാ റഹ്മാൻ, സെക്രട്ടറി കെ.കെ. അനീഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിൻസി ബേബി ജോർജ് (ആലക്കോട്), സിജി സണ്ണി (ഉളിക്കൽ), മോളി സജി (നടുവിൽ), ജോസ് പരത്തനാൽ (ഏരുവേശ്ശി), സിന്ധു ബെന്നി (സിന്ധു ബെന്നി), ബി.പി. വിപിന (ചെങ്ങളായി), ടെസി ആലുംമൂട്ടിൽ (ഉദയഗിരി), ജില്ലാ പഞ്ചായത്ത് അംഗം എ. പ്രദീപൻ എന്നിവർ പങ്കെടുത്തു. ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ വേർതിരിച്ച് സംസ്കരിക്കുന്ന രീതി വീടുകളിലും സ്ഥാപനങ്ങളിലും 100 ശതമാനം ഉറപ്പാക്കുക, ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സുസ്ഥിരമാക്കുക, ഹരിതകർമസേനയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക, കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടത്തുന്നത്.