എരമംഗലം: അകാലത്തിൽ വിടപറഞ്ഞുപോയ പ്രിയ കൂട്ടുകാരൻ വിനീതിന്റെ സ്മരണയിൽ രണ്ടുവർഷം ഒരുമിച്ചു പഠിച്ച തങ്ങളുടെ വിദ്യാലയമായ വെളിയങ്കോട് ഗവ. ഹയർ സെക്കഡറി സ്കൂളിന് ശുദ്ധജല പദ്ധതി സമർപ്പിച്ചു 2005 -07 കൊമേഴ്സ് ബാച്ച്. സ്കൂളിലെ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി വിനീതിന്റെ സഹപാഠികൾ മുൻകൈയെടുത്ത് വാട്ടർ പ്യൂരിഫയറും അനുബന്ധസൗകര്യങ്ങളും ഒരുക്കിയ ഈ ഉദ്യമം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മാതൃക കൂടിയായി. ശുദ്ധജല പദ്ധതി വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകനും തിരൂർ തുഞ്ചൻ കോളേജ് പ്രൊഫസറുമായ വി. ബാദുഷ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷനായി. വിനീതിന്റെ അമ്മ സുരജ, സഹോദരൻ വിപിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. പി.ടി.എ. വൈസ് പ്രസിഡന്റ് ഫൗസിയ ചങ്ങനാത്ത്, അംഗങ്ങളായ നിഷിൽ അയിനിക്കൽ, സി.ടി. സലീം, 2005-07 കൊമേഴ്സ് ബാച്ച് വിദ്യാർഥികളായ രജിൻദാസ്, അനുമോൾ കല്ലയിൽ, സൗമ്യ, പി.എ. റാഹില, ധന്യ മാറഞ്ചേരി, ഷഹീറ, വിദ്യ, വിജിത, ഹൈറുന്നിസ, മുനീറ എന്നിവർ പ്രസംഗിച്ചു.

To advertise here,