
തിരൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന എൽ.പി, യു.പി, വനിത വിഭാഗം തിരൂർ താലൂക്കുതല വായനമത്സരം സംഘടിപ്പിച്ചു. വായനമത്സരം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ. ശിവദാസൻ ഉദ്ഘാടനംചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ബാബു മലോൽ അധ്യക്ഷതവഹിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ തലത്തിൽനിന്നും വിജയികളായവരാണ് മത്സരത്തിൽ പങ്കെടുത്തത്. എഴുത്തുപരീക്ഷ, ഓഡിയോ വിഷ്വൽ ക്വിസ് എന്നിവയെ അടിസ്ഥാനമാക്കിയാണ് വായനമത്സരം സംഘടിപ്പിച്ചത്. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ, സി. മുരളീധരൻ, വി.വി. സത്യാനന്ദൻ, എ.കെ. സുധാകരൻ, പി.പി. ബിജു, കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു.
Content Highlights: Kerala State Library Council organized the taluk level reading competition for LP, UP, and women categories in Tirur.
Published: 29 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented