
താനൂർ: സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള മഹല്ല് സമ്മേളനങ്ങൾക്ക് കരിങ്കപ്പാറ മഹല്ല് സമ്മേളനത്തോടെ താനൂർ സോണിൽ തുടക്കമായി. സോൺ തല ഉദ്ഘാടനം സമസ്ത താനൂർ മേഖലാ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി നിർവഹിച്ചു. അബ്ദുറസാഖ് ഹാജി അധ്യക്ഷനായി.
എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. നന്നാട്ട് റസാഖ്, അലി അക്ബർ സഅദി എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായുള്ള സൗഹൃദസംഗമം ഷാജി പച്ചേരിയും പൈതൃകസംഗമം അബ്ദു റഊഫ് ഫാളിലിയും ഉദ്ഘാടനംചെയ്തു. വിവിധ സെഷനുകൾക്ക് അബ്ദുസലാം ബുഖാരി, ഹുസൈൻ സഖാഫി, ഹൈദറലി അഷ്റഫി എന്നിവർ നേതൃത്വംനൽകി.
അബ്ദുറഷീദ് ഹാജി, അബ്ബാസ് ബാഖവി, മുസ്തഫ മണ്ണിൽ, ആലസൻ ഹാജി, കുഞ്ഞുമുയ്തു ഹാജി, ഹസൈൻ ഹാജി, ബാപ്പു ഹാജി, അബൂബക്കർ മുസ്‌ലിയാർ, സകരിയ സഖാഫി, നാസർ ചീനിക്കൽ എന്നിവർ പങ്കെടുത്തു.
Content Highlights: Samastha centenary Tanur zone mahallu conferences commenced with the Karinkappara mahallu conference inaugurated by Abdul Majeed Faizy Adrisseri.
Published: 29 Nov 2026, 09:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented