
'ഞാന്‍ എഴുത്തുകാരനാണ്. എനിക്ക് സുരക്ഷിതമായി കിട്ടുന്ന വരുമാനത്തിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. എന്റെ വ്യക്തിജീവിതത്തെ എന്തുതന്നെ ബാധിച്ചാലും എനിക്ക് എഴുതാതിരിക്കാനാകില്ല. ജീവനുള്ളിടത്തോളം കാലം എഴുതും. രാജിവെച്ചത് എഴുത്തു തുടരാന്‍ വേണ്ടിയാണ്.' - എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണ മാതൃഭൂമി ഡോട്കോമിനോട് പ്രതികരിച്ചു. നൊറോണയുടെ 'മാസ്റ്റര്‍പീസ്' എന്ന നോവലിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് സ്വയം വിരമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
എഴുത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നത്. 'കക്കുകളി', 'മാസ്റ്റര്‍പീസ്' എന്നീ കൃതികള്‍ നേരിട്ട വിവാദങ്ങളെ തുടര്‍ന്ന് സ്വതന്ത്രമായി എഴുതുന്നതിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതിനും സര്‍വ്വീസിലിരിക്കെ തടസ്സമനുഭവപ്പെടുന്നുണ്ട്. സ്വതന്ത്രമായി എഴുത്ത് തുടരാന്‍ ജോലിയില്‍നിന്ന് വിരമിക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
''എനിക്ക് സുരക്ഷിതമായി കിട്ടുന്ന വരുമാനത്തിനല്ല ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. ഒരു സാധാരണ എഴുത്തുകാരന് എഴുത്തില്‍നിന്നു കിട്ടുന്ന വരുമാനമെന്താണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. പത്തിരുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഒരെഴുത്തുകാരന് പോലും എഴുത്തുകൊണ്ട് കിട്ടുന്ന വരുമാനത്തില്‍ ജീവിക്കാന്‍ കഴിയുമെന്നുറപ്പില്ല. കേരളത്തില്‍ എഴുത്തുകൊണ്ട് ജീവിക്കുന്ന എത്ര എഴുത്തുകാരുണ്ടെന്ന് ചിന്തിച്ചാല്‍ അത് മനസ്സിലാകും.
"സര്‍വ്വീസിലിരിക്കെ എനിക്ക് ഒന്നും പറയാന്‍ കഴിയാത്ത ഒരവസ്ഥ വരും. ഞാന്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഒതുങ്ങിപോകണം, എഴുത്ത് തുടരരുത് എന്നാണ് നോവലിനെതിരെ പരാതി നല്‍കിയ ആളുടെ ലക്ഷ്യം. പക്ഷേ, ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് അവരൊരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല." അദ്ദേഹം പറഞ്ഞു.
Content Highlights: Francis Noronha, Responds on his resignation, Masterpiece novel, Mathrubhumi
Published: 01 Apr 2023, 12:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented