പാലക്കാട്: ലോക പുസ്തകദിനത്തോടനുബന്ധിച്ച് പാലക്കാട് സുല്‍ത്താന്‍പേട്ടയിലെ മാതൃഭൂമി ബുക്സ്റ്റാളില്‍ പുസ്തകപ്രേമികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും സമ്മാനപ്പുസ്തകവും.

To advertise here,

17 മുതല്‍ ലോക പുസ്തകദിനമായ ഏപ്രില്‍ 23-വരെ മാതൃഭൂമി ബുക്സ്റ്റാളില്‍നിന്ന് 1000 രൂപയുടെ പുസ്തകം വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചര്‍ ലഭിക്കും. 5000 പേര്‍ക്ക് ആകര്‍ഷകമായ ഒരു സമ്മാനം ലോക പുസ്തകദിനത്തില്‍ ലഭിക്കും. പുസ്തകങ്ങളും വായനയും പ്രമേയമായിവരുന്ന സവിശേഷ കഥകളുടെ സമാഹരമായ 'സ്വര്‍ഗമെന്നത് ഒരു ലൈബ്രറിയാകുന്നു' എന്ന പുസ്തകമാണ് സൗജന്യമായി ലഭിക്കുക.

മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങളുടെ മികച്ചശേഖരം സുല്‍ത്താന്‍പേട്ടയിലെ മാതൃഭൂമി ബുക്സ്റ്റാളില്‍ ലഭ്യമാണ്. വേനലവധിക്കാലത്ത് കുട്ടികള്‍ക്ക് മികച്ച പുസ്തകങ്ങള്‍ വാങ്ങാനും അവധിക്കാലം പുസ്തകങ്ങളുമൊത്ത് കഴിയാനും ലോക പുസ്തകദിന ഓഫര്‍ വായനക്കാരെ സഹായിക്കും.

രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് ബുക്സ്റ്റാള്‍ പ്രവര്‍ത്തിക്കുക. ഫോണ്‍: 04912535327, 8590602309.