ചങ്ങരംകുളം: ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ 93-ാം ജന്മവാര്‍ഷിക സ്മൃതിദിനാഘോഷത്തിന്റെ ഭാഗമായി 'ആനപ്പകയുടെ അന്‍പതുവര്‍ഷങ്ങള്‍' എന്ന നോവല്‍ ചര്‍ച്ച നടന്നു.ചങ്ങരംകുളം സാംസ്‌കാരികസമിതി ഗ്രന്ഥശാലയില്‍ നടന്ന പരിപാടി എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. മലയാള നോവല്‍ സാഹിത്യത്തിലെ ഇതിഹാസ കഥാകാരനാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂരെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

കെ.വി. ഇസ്ഹാഖ് മോഡറേറ്ററായി. പുതൂരിന്റെ 'വിധിചക്രം' എന്ന നോവലിന്റെ പുസ്തകപ്രകാശനവും ചടങ്ങില്‍ നടന്നു. സോമന്‍ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നടത്തി. പന്താവൂര്‍ കൃഷ്ണന്‍ നമ്പൂതിരി, റഹ്‌മാന്‍ പി. തിരുനെല്ലൂര്‍, സജീവന്‍ നമ്പിയത്ത്, അബ്ദുട്ടി കൈതമുക്ക്, എ.പി. ശ്രീധരന്‍, റിട്ട. അധ്യാപിക എ. വത്സല, എം.വി. രവീന്ദ്രന്‍, ഇ. ശാലിനി, ഷാജു പുതൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.