കൊച്ചി: സ്ത്രീകൾക്ക് യാത്ര ചെയ്യാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല, മറിച്ച് കുടുംബം എന്ന കെട്ടുപാടിൽ കുടുങ്ങിപ്പോകുന്നതു കൊണ്ടാണ് പല യാത്രകളും സാധിക്കാത്തതെന്ന് ടി.എസ്. ദീപ. 'ഓ ബിലാത്തീ... ഓമൽക്കിനാത്തീ ' എന്ന പുസ്തകം മുൻനിർത്തി മാതൃഭൂമി ബുക്‌സ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപ. തൃശ്ശൂർ കേരളവർമ കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ടി.എസ്. ദീപയുടെ ആദ്യ യാത്രാവിവരണ ഗ്രന്ഥമാണിത്.
ജോലി ചെയ്ത് പണം സമ്പാദിക്കണമെന്നും, എന്നിട്ട് എങ്ങോട്ടെങ്കിലും യാത്ര പോകണമെന്നുമാണ് താൻ മകളോട് പറയാറുള്ളത്. എങ്കിൽ മാത്രമേ ലോകം എന്താണെന്ന് മനസ്സിലാക്കാനും കാഴ്ചപ്പാടുകൾ വികസിപ്പിക്കാനും സാധിക്കൂ. പെൺകുട്ടികളോട് മാത്രമല്ല, ആൺകുട്ടികളോടും ഇതേ കാര്യം പറഞ്ഞു കൊടുക്കണം.
എഴുത്തുകാരി ഡോ. സി.കെ. ദീപ പുസ്തകം വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചു. 'ഓ ബിലാത്തീ... ഓമൽക്കിനാത്തീ' എന്ന പേര് തന്നെ പുസ്തകത്തെക്കുറിച്ച് വലിയൊരു ആകാംക്ഷ സൃഷ്ടിക്കുന്നുണ്ടെന്ന് ഡോ. സി.കെ. ദീപ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് എന്ന നാടിനെ മുഴുവനായി അവതരിപ്പിക്കുന്നതിന് പകരം, വളരെ സാധാരണമായ കാര്യങ്ങളെ സ്വന്തം അനുഭൂതിയിലൂടെ അവതരിപ്പിക്കുകയാണ് ദീപയെന്നും ഡോ. സി.കെ. ദീപ പറഞ്ഞു.
Published: 13 Aug 2026, 12:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented