തിരൂര്‍: തുഞ്ചന്‍ ഉത്സവം ശനിയാഴ്ച സമാപിക്കും. രാവിലെ പത്തിന് 'ബഹുസ്വരതയും മതേതരത്വവും' എന്ന സെമിനാര്‍ നടക്കും. രണ്ടു സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ സച്ചിദാനന്ദന്‍, എം.എന്‍. കാരശ്ശേരി, സുനില്‍ പി. ഇളയിടം, സാറാജോസഫ്, വൈശാഖന്‍, കെ.പി. മോഹനന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, കെ.കെ. ഷാഹിന എന്നിവര്‍ പ്രഭാഷണം നടത്തും. 

To advertise here,

വൈകീട്ട് നാലരയ്ക്ക് കോട്ടയ്ക്കല്‍ കവി കുല ഗുരു പി.വി. കൃഷ്ണവാരിയര്‍ അക്ഷരശ്ലോക പരിഷത്ത് അക്ഷരശ്ലോകം അവതരിപ്പിക്കും. വൈകീട്ട് 5.30-ന് സമാപനസമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനംചെയ്യും. എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി വി. വേണു മുഖ്യാതിഥിയാവും.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് എം.ടി. വാസുദേവന്‍ നായര്‍ സമ്മാനങ്ങള്‍ നല്‍കും. വൈകീട്ട് ഏഴിന് തിരുവനന്തപുരം സൗപര്‍ണികയുടെ 'മണികര്‍ണ്ണിക' നാടകവും അരങ്ങേറും.