മുംബൈ: 'വാല്മീകിസ് വുമണ്‍: ഫൈവ് ടെയില്‍സ് ഓഫ് രാമായണം' എന്ന പുസ്തകത്തില്‍ വാല്മീകി സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന് ഭീഷണി. വിശ്വവാല്മീകി സമാജത്തിന്റെ ചെയര്‍മാനെന്ന് അവകാശപ്പെടുന്ന രവീന്ദ്രചൗധരി എന്ന വ്യക്തിയില്‍നിന്ന് ഓഗസ്റ്റ് 21-നാണ് തനിക്ക് ഒരു ഫോണ്‍സന്ദേശം വന്നതെന്ന് ആനന്ദ് നീലകണ്ഠന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭിവണ്‍ഡിയിലെ നാര്‍പോളി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
 

To advertise here,