സമഗ്ര സംഭാവനക്കുള്ള അഷിത സ്മാരക സാഹിത്യ പുരസ്‌കാരം സന്തോഷ് ഏച്ചിക്കാനം ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൽനിന്ന് ഏറ്റുവാങ്ങുന്നു
കോഴിക്കോട്: സത്യസന്ധയായ എഴുത്തുകാരിയായിരുന്നു അഷിതയെന്ന് പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഷിത സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അനുഭവങ്ങള്‍ കലര്‍പ്പില്ലാതെ ചേര്‍ത്തു വെച്ചുകൊണ്ട് സത്യസന്ധമായ ഭാഷയിലാണ് അഷിത എഴുതിയത്. ആത്മീയതയില്‍ നിന്ന് രൂപപ്പെട്ട രചനകളാണ് അവരുടേത്. യഥാര്‍ഥ ആത്മീയത എന്നത് മതാധിഷ്ഠിതമല്ല. അത് മനുഷ്യനെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. അത്തരമൊരു വികാരം വായനക്കാരിലേക്ക് പകരാന്‍ കഴിയുന്നു എന്നതുകൊണ്ട് അഷിതയുടെ കഥകള്‍ എക്കാലവും വേറിട്ടു നില്‍ക്കും-അദ്ദേഹം പറഞ്ഞു. സന്തോഷ് ഏച്ചിക്കാനത്തിന്റെയും സ്മിത ദാസിന്റെയും രചനകള്‍ ആ ഗണത്തിലേക്ക് ചേര്‍ത്തുവെക്കാവുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂറി ചെയര്‍മാന്‍ ഡോ. എം.ടി. ശശി അധ്യക്ഷത വഹിച്ചു. അവാര്‍ഡ് നേടിയ സ്മിത ദാസിന്റെ പുസ്തകം 'ശംഖുപുഷ്പങ്ങള്‍' എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ പരിചയപ്പെടുത്തി. പാലക്കാട് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശിയാണ് സ്മിതദാസ്. ജൂറി എക്‌സി. അംഗം പി.കെ. റാണി സ്വാഗതവും ബാലസാഹിത്യകാരന്‍ ഉണ്ണി അമ്മയമ്പലം നന്ദിയും പറഞ്ഞു. ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം ആണ് ചടങ്ങ് സംഘടിപ്പിച്ചത്.
Content Highlights: the first ashita Memorial literary awards were presented
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..