കോഴിക്കോട്: അഷിതാ സ്മാരകസമിതിയുടെ അഷിതാ സ്മാരകപുരസ്കാരത്തിനായി സാറാ ജോസഫിനെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന് പുരസ്കാരം സമര്‍പ്പിക്കും.
കവയിത്രി റോസ് മേരി, കഥാകാരന്മാരായ ശിഹാബുദ്ദീന് പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവരാണ് ജൂറി അംഗങ്ങള്‍.
സൗമ്യാ ചന്ദ്രശേഖരന് (കഥ), സുരേന്ദ്രന് ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ ടോം (ഓര്‍മക്കുറിപ്പ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്കാരങ്ങള്‍.
അഷിതാസ്മാരക ബാലശ്രീപുരസ്കാരം ഓസ്റ്റിന്‍ അജിത്തിനും പ്രത്യേക ജൂറിപുരസ്കാരം സുജാ ഗോപാലനും (കവിത) നല്‍കും.
Content Highlights: Ashitha memorial literary award
Published: 27 Mar 2024, 07:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented