തിരുവനന്തപുരം: ബംഗ്ലാദേശ് പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് മതമൗലികവാദികളെ പിന്തുണയ്ക്കുന്നുവെന്ന് എഴുത്തുകാരി തസ്‌ലിമാ നസ്‌റിൻ. കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ. മതമൗലികവാദികൾക്കെതിരേ ആദ്യംതന്നെ നടപടി സ്വീകരിക്കണമായിരുന്നു. അവർ തനിക്കുനേരേയും വധഭീഷണി മുഴക്കി. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ആളുകളെ ഭീകരർ കൊന്നൊടുക്കി.
അനീതിക്കു മുന്നിൽ നിശ്ശബ്ദത പാലിക്കുന്നതും മർദനത്തോടു പൊരുത്തപ്പെടുന്നതുമല്ല സമാധാനം. അത് തടങ്കലിൽ കഴിയുന്നതിനു തുല്യമാണ്. ചോദ്യങ്ങളുയർത്തുന്ന സമൂഹത്തിനു മാത്രമേ സ്വാതന്ത്ര്യം അവകാശപ്പെടാനാകൂവെന്നും തസ്‌ലിമാ നസ്‌റിൻ പറഞ്ഞു.
ബുദ്ധിക്കുനിരക്കാത്ത കാര്യങ്ങളെ എതിർക്കുന്നതിനെ പാപമായി കാണുന്നവർ പുസ്തകങ്ങളെ ഭയപ്പെടുന്നു. ചോദ്യങ്ങൾ ഉയർത്തിയതിനാണ് താൻ നാടുകടത്തപ്പെട്ടത്. വീട് നഷ്ടപ്പെട്ടെങ്കിലും ശബ്ദം നഷ്ടപ്പെട്ടിട്ടില്ലെന്നും തസ്‌ലിമ പറഞ്ഞു.
Content Highlights: Author Taslima Nasrin alleges Muhammad Yunus supports religious extremists, speaking at Kerala International Book Fair. She emphasizes fighting intolerance for true peace and freedom.
Published: 10 Jan 2026, 08:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented