തിരുവനന്തപുരം: ഡോ. സുകുമാര്‍ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരന്‍ ടി. പത്മനാഭന്‍ അര്‍ഹനായി.

To advertise here,

ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവനാണ് ടി. പത്മനാഭനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതായി അറിയിച്ചത്. 50000 രൂപയും ഫലകവുമാണ് പുരസ്‌കാരം. 

ഡോ. ഇന്ദ്രബാബു, ഡോ. ആര്‍. സുനില്‍കുമാര്‍(മുന്‍ പ്രിന്‍സിപ്പല്‍ എസ്.എന്‍. കോളേജ്, കൊല്ലം), ഭൗമശാസ്ത്രജ്ഞന്‍ ഡോ. പദ്മലാല്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.