തിരുവനന്തപുരം: എസ്.കെ.പൊറ്റെക്കാട്ട് സ്മാരക സമിതി ഏര്‍പ്പെടുത്തിയ എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക് നല്‍കി. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരങ്ങള്‍ കൈമാറി.

To advertise here,

കവി പ്രഭാവര്‍മ അധ്യക്ഷനായി. എസ്. മഹാദേവന്‍ തമ്പി, കെ.പി. രാമനുണ്ണി, ഡോ. സാബു കോട്ടുക്കല്‍, സാഹിത്യകാരി പി.കെ. റാണി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ രചനാമത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു. കഥ-അക്ബര്‍ ആലിക്കര, യാത്രാവിവരണം-അഭിഷേക്, കവിത-ശിവദാസ് വാഴമുട്ടം, ബാലസാഹിത്യം- ഡോ. എസ്.പി. അനില്‍കുമാര്‍, നോവല്‍-ബി.എന്‍. റോയ്, പഠനം-വിശ്വകുമാര്‍ കൃഷ്ണ ജീവനം, ഉജ്ജ്വല ബാലസാഹിത്യ പുരസ്‌കാരം- ഓസ്റ്റിന്‍ അജിത് എന്നിവര്‍ക്ക് ലഭിച്ചു.